നയന്‍താരയുടെ പുതിയ ലുക്ക് വൈറലാകുന്നു
നയന്‍താരയെ സംബന്ധിച്ച് വളരെ മികച്ചൊരു വര്‍ഷമാണ് കടന്നുപോയത്. രണ്ട് ചിത്രങ്ങളാണ് തമിഴില്‍ റിലീസ് ചെയ്തത്. രണ്ടും മികച്ച വിജയം നേടി. കൊലമാവ് കോകില, ഇമയ്ക്കാ നൊടികള്‍ എന്നീ രണ്ട് ചിത്രങ്ങളും നയന്‍താരയുടെ 2018 എന്ന വര്‍ഷം മികച്ചതാക്കി തീര്‍ത്തു.
2019 ഉം നയന്‍താരയ്ക്ക് ഒട്ടും മോശമാവില്ല. വിശ്വാസം എന്ന ചിത്രത്തിന്റെ ട്രെയിലറിലൂടെ തന്നെ അത് വ്യക്തമായിരുന്നു. അജിത്തിനൊപ്പം നയന്‍താര എത്തുന്ന വിശ്വാസം പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 10 ന് റിലീസ് ചെയ്യും.

ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി നയന്‍താരയുടെ പുതിയ ചിത്രമായ അയിരയുടെ സെക്കന്റ് ലുക്ക് ഇന്നലെ (ജനുവരി 1) പുറത്തുവിട്ടു. നയന്‍താരയുടെ നിഗൂഡമായ ലുക്ക് വളരെ പെട്ടന്നാണ് വൈറലായത്. കെ എം സര്‍ജുന്‍ സംവിധാനം ചെയ്യുന്ന അയിരയില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നയന്‍ എത്തുന്നത്.
ജനുവരി 5 ന് വൈകിട്ട് 5 മണിക്ക് അയിരയുടെ ടീസര്‍ റിലീസ് ചെയ്യും. കെജെആര്‍ സ്റ്റുഡിയോ ആണ് ഹൊറര്‍ ചിത്രമായ അയിര നിര്‍മിയ്ക്കുന്നത്. കൊലയുതിര്‍ കാലമാണ് റിലീസിന് തയ്യാറെടുക്കുന്ന നയന്‍താരയുടെ മറ്റൊരു ചിത്രം.


Click it and Unblock the Notifications











