ശ്രീനിവാസനെ കുറിച്ച് നയന്‍താര പറഞ്ഞത്, കണ്ട് പഠിക്കൂ എന്ന് പാര്‍വ്വതിയോട് ആരാധകര്‍
2016 ല്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച പുതിയനിയമം എന്ന ചിത്ത്രതിന് ശേഷം നയന്‍താര മലയാളത്തിലെത്തുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളയാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.

കഴിഞ്ഞ ദിവസം നയന്‍താര ധ്യാന്‍ ശ്രിനിവാസനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. അന്ന് ധ്യാന്‍ ശ്രീനിവാസനും അച്ഛന്‍ വിനീത് ശ്രീനിവാസനും അമ്മ വിമലയ്ക്കുമൊപ്പം നിന്ന് എടുത്ത നയന്‍താരയുടെ ഫോട്ടോ വൈറലായിരുന്നു. ശ്രീനിവാസന്‍ ഒരു ലജന്റ് ആണെന്നായിരുന്നു അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം നയന്‍ പറഞ്ഞത്.
നയന്‍താരയുടെ പെരുമാറ്റ രീതി മലയാളത്തിലെ പല നായികമാരും കണ്ടു പഠിക്കേണ്ടതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. മലയാളത്തില്‍ നിന്ന് പോയി സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ലേഡിയായി മാറിയ നയന്‍താരയ്ക്ക് ഇപ്പോഴുമുള്ള കുലീനത ഇന്ന് മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പല നായികമാര്‍ക്കുമില്ലത്രെ.
സിനിമയില്‍ സ്ത്രീ - പുരുഷ വ്യത്യാസമില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ ശ്രീനിവാസന്റെ കമന്റിന് താന്‍ ഒരു വിലയും നല്‍കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞത് അപ്രസക്തമാണെന്നും നടി പാര്‍വ്വതി പറഞ്ഞിരുന്നു. ശ്രീനിവാസനെ പോലൊരു മുതിര്‍ന്ന നടനെ കുറിച്ച് ഇത്തരമൊരു പരമാര്‍ശം നടത്തിയതിന് അന്ന് പാര്‍വ്വതിയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.


Click it and Unblock the Notifications