റിയാലിറ്റി ഷോ കഴിഞ്ഞതോടെ മത്സരാര്‍ത്ഥികളുടെ 'ഓട്ടം' തുടങ്ങി! നായിക നായകന്മാർ തകര്‍ത്തഭിനയിക്കുന്നു!!
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകള്‍ എല്ലാം തന്നെ ശ്രദ്ധേയമാണ്. സംവിധായകന്‍ ലാല്‍ ജോസ് ആരംഭിച്ച നായിക നായകന്‍ റിയാലിറ്റി ഷോ ആയിരുന്നു അടുത്തിടെ അവസാനിച്ചത്. തനിക്കൊരു നായികയെയും നായകനെയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു സംവിധായകന്‍ വീണ്ടുമൊരു റിയാലിറ്റി ഷോ യുമായി എത്തിയത്. ലാല്‍ ജോസിനൊപ്പം കുഞ്ചാക്കോ ബോബന്‍, സംവൃത സുനില്‍ എന്നിവരും വിധികര്‍ത്താക്കളായി എത്തിയിരുന്നു.

മത്സരത്തില്‍ വിജയിച്ചവരെല്ലാം സിനിമയിലേക്ക് എത്തിയിരുന്നു. നായിക നായകന്റെ അവസാന റൗണ്ടിലെത്തിയ റോഷനും നന്ദുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഓട്ടം. ബ്ലെസി, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍, നിസാര്‍ എന്നിവരുടെ അസോസിയേറ്റ് ആയിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്ത്രിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചിരിക്കുകയാണ്.
കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, അലന്‍സിയര്‍, മണികണ്ഠന്‍ ആചാരി, രാജേഷ് വര്‍മ്മ, തെസ്‌നി ഖാന്‍, രജിത മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കളിമണ്ണിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിലാണ് ഓട്ടം നിര്‍മ്മിക്കുന്നത്. രാജേഷ് നാരായണന്‍ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഓട്ടം തന്നെയാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











