പാചകറാണിയാകാനൊരുങ്ങി നസ്രിയ
അടുത്തിടെ ഒരു ഉത്ഘാടനച്ചടങ്ങില്‍ വച്ച് ഫഹദ് ഫാസില്‍ നസ്രിയക്ക് പാചകം ഒന്നും അറിയില്ലെന്നുള്ള തരത്തില്‍ തമാശയായി ഒരു പ്രസ്താവന നടത്തിയിരുന്നു. പ്രാതല്‍ മുതല്‍ അത്താഴം വരെ ഹോം ഡെലിവറി നടത്തുന്ന ഒരു ഹോട്ടലിനായി താന്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നായിരുന്നു ഫഹദിന്റെ വാക്കുള്‍.
ഇത് കേട്ടിട്ടാണോ എന്തോ ഇപ്പോള്‍ നസ്രിയ രണ്ടും കല്‍പ്പിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. പാചകം പഠിച്ചിട്ടുതന്നെ കാര്യമെന്നാണ് നസ്രിയ തീരുമാനിച്ചിരിക്കുന്നത്.

കറികളും പലഹാരങ്ങളും ഒന്നും ഉണ്ടാക്കാന്‍ അറിയില്ലെങ്കിലും നസ്രിയ നല്ല അസ്സല്‍ സുലൈമാനി ഉണ്ടാക്കുമെന്നാണ് പലരും പറയുന്നത്. കട്ടന്‍ ചായയില്‍ നാരങ്ങാനീരും മറ്റും ചേര്‍ത്തുണ്ടാക്കുന്ന സുലൈമാനി മാത്രം കഴിച്ച് ജീവിയ്ക്കാന്‍ പറ്റില്ലെന്ന് എന്തായാലും നസ്രിയ തിരിച്ചറിഞ്ഞു.
കല്യാണത്തിന് മുമ്പുള്ള രണ്ട് മാസം അടുക്കളയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നസ്രിയയെന്നാണ് കുടുംബത്തില്‍ നിന്നുള്ള ചിലര്‍ പറയുന്നത്.
മുസ്ലിങ്ങളുടെ ഇഷ്ടവിഭവങ്ങളായ ബിരിയാണി, നെയ്‌ച്ചോറ് തുടങ്ങിയ വിഭവങ്ങളില്‍ മാസ്റ്ററാവാനാണ് നസ്രിയയുടെ പ്ലാന്‍. എന്തായാലും ഫഹദ് ഒരൊറ്റ കമന്റുകൊണ്ട് നസ്രിയയെ അടുക്കളയില്‍ കയറ്റിക്കഴിഞ്ഞു. രണ്ടുമാസംകൊണ്ട് സര്‍വ്വതും പഠിച്ചെടുത്ത് സിനിമയില്‍ തിളങ്ങുന്നതുപോലെ ഫഹദിന്റെ വീട്ടിലും നസ്രിയ തിളങ്ങുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











