അല്ലിയുടെ പിറന്നാളിന് നസ്രിയയുടെ ആശംസ! താരപുത്രിയെ കുറിച്ച് മനസുതുറന്ന് നടി

By Midhun Raj

മമ്മൂട്ടിയുടെ പിറന്നാളിന് പിന്നാലെ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ ജന്മദിനവും വന്നെത്തിയിരിക്കുകയാണ്. താരപുത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. പൃഥ്വിയുടെയും സുപ്രിയയുടെയും സുഹൃത്തുക്കള്‍ക്കൊപ്പം ആരാധകരും അല്ലിക്ക് ജന്മദിനാശംസകള്‍ അറിയിച്ച് എത്തിയിരുന്നു. അലംകൃതയുടെ ആറാം പിറന്നാളിന് മകളുടെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിയും സുപ്രിയയും ആശംസാ കുറിപ്പുകളുമായി എത്തിയത്.

പതിവ് തെറ്റിക്കാതെയാണ് മകളുടെ മുഖം കാണിക്കുന്ന പുതിയ ചിത്രം പൃഥ്വി പങ്കുവെച്ചിരുന്നത്. അതേസമയം ഏറെ വൈകാരികമായാണ് ഇത്തവണ പൃഥ്വി മകള്‍ക്ക് ആശംസകള്‍ അറിയിച്ചിരുന്നത്. 'എന്റെ സൂര്യപ്രകാശത്തിന് ജന്മദിനാശംസകള്‍. നീ ഇത്ര പെട്ടെന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ എന്നിലെ മറ്റൊരു ഭാഗം നിന്റെ വളര്‍ച്ചയെ ആകാംക്ഷയോടെ നോക്കി കാണുന്നു.

നീ ആശ്ചര്യങ്ങള്‍ നിറഞ്ഞവളായി

നീ ആശ്ചര്യങ്ങള്‍ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്‌നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു മോളെ എന്നാണ് പൃഥ്വി കുറിച്ചിരുന്നത്. അതേസമയം പൃഥ്വിയ്ക്കും സുപ്രിയയ്ക്കും പിന്നാലെ സുഹൃത്തും നടിയുമായ നസ്രിയയുടെതായി വന്ന ആശംസാ കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ്

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അല്ലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ എത്തിയിരുന്നത്. പിറന്നാള്‍ ആശംസകള്‍ ബേബി ഗേള്‍, തമാശയുള്ള, ദയയുള്ള, മിടുക്കിയായ, ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്നാണ് നസ്രിയ അലംകൃതയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആശംസാ കുറിപ്പിന് പിന്നാലെ അല്ലിക്കൊപ്പമുളള പഴയ ചിത്രങ്ങളും നസ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

ചിത്രങ്ങളില്‍ നസ്രിയയ്ക്കും

ചിത്രങ്ങളില്‍ നസ്രിയയ്ക്കും അല്ലിക്കുമൊപ്പം ഫഹദ് ഫാസിലിനെയും നസ്രിയയുടെ വളര്‍ത്തുനായ ആയ ഓറിയോയും കാണാം. 2018ല്‍ അല്ലിക്കൊപ്പം എടുത്ത ചിത്രങ്ങളാണ് നസ്രിയ വീണ്ടും പങ്കുവെച്ചിരുന്നത്. അതേസമയം അലംകൃതയ്ക്ക് നസ്രിയയുടെതായി വന്ന ആശംസാ കുറിപ്പും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൂടെ എന്ന ചിത്രത്തിന് പിന്നാലെ തുടങ്ങിയ സൗഹൃദമാണ് പൃഥ്വിയും നസ്രിയയും തമ്മിലുളളത്.

നസ്രിയയെ സ്വന്തം

നസ്രിയയെ സ്വന്തം അനുജത്തിയെ പോലെയാണ് താന്‍ കാണുന്നതെന്ന് മുന്‍പ് പൃഥ്വി തുറന്നുപറഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ ഫഹദിന്റെ ജന്മദിനത്തില്‍ പൃഥ്വി, ഫഹദ്, നസ്രിയ, സുപ്രിയ തുടങ്ങിയവര്‍ ഒന്നിച്ചുളള ചിത്രമായിരുന്നു പൃഥ്വി പങ്കുവെച്ചിരുന്നത്.

Recommended Video

Shaji Kailas Movie Kaduva Rolling Soon
2018 ലായിരുന്നു

2018 ലായിരുന്നു ഇരുവരും ഒന്നിച്ചുളള കൂടെ പുറത്തിറങ്ങിയത്. അഞ്‌ലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. വിവാഹ ശേഷം മലയാളത്തിലേക്കുളള നസ്രിയയുടെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു കൂടെ. ചിത്രത്തില്‍ ഏട്ടനും അനുജത്തിയുമായിട്ടാണ് പൃഥ്വിയും നസ്രിയയും അഭിനയിച്ചിരുന്നത്. പൃഥ്വിരാജും നസ്രിയയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു കൂടെ. കൂടെയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമായിരുന്നു നസ്രിയ.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X