ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റ പ്രൊഫൈല്‍ ഹാക്ക് ചെയ്തു, ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി നസ്രിയ
നടി നസ്രിയ ഫഹദിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. വിവാഹ ശേഷം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി മോളിവുഡില്‍ വീണ്ടും സജീവമായത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. കൂടെയില്‍ പൃഥ്വിരാജിന്റെ അനിയത്തിയുടെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനമാണ് താരം നടത്തിയത്.
പിന്നാലെ ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളിലും നസ്രിയ അഭിനയിച്ചിരുന്നു. അഭിനയത്തിനൊപ്പം നിര്‍മ്മാതാവായും തിളങ്ങി താരം. ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്‌സ്, വരത്തന്‍, സീ യൂ സൂണ്‍ തുടങ്ങിയ സിനിമകളില്‍ നിര്‍മ്മാതാവായി നസ്രിയ എത്തിയിരുന്നു. അതേസമയം അടുത്തിടെയാണ് നടിയുടെ പുതിയ തെലുങ്ക് ചിത്രവും പ്രഖ്യാപിച്ചത്.

നാനി നായകനാവുന്ന സിനിമയിലൂടെയാണ് നസ്രിയ തെലുങ്കിലേക്കും എത്തുന്നത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നസ്രിയ ഫഹദ്. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കാറുണ്ട്. നസ്രിയയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേ സമയം നസ്രിയയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഇത്തവണ തന്‌റെ ഇന്‍സ്റ്റ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടതായി ആരാധകരെ അറിയിച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. പ്രൈാഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും ദയവായി മെസേജുകള്‍ക്ക് മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു. "ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം പ്രൈാഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു. കുറുച്ചുദിവസം എനെ്‌റെ ഇന്‍സ്റ്റ പ്രൊഫൈലില്‍ നിന്ന് വരുന്ന മെസേജുകള്‍ക്ക് ദയവായി മറുപടി അയക്കരുത്.

ഇക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു. നസ്രിയ കുറിച്ചു. അതേസമയം ഫഹദിന്‌റെ വിശേഷങ്ങളും നസ്രിയയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളളത്. സമൂഹമാധ്യമങ്ങളില്‍ അത്ര ആക്ടീവല്ലാത്ത താരമാണ് ഫഹദ് ഫാസില്‍. എന്നാല്‍ ഫഹദിന്റെ പുതിയ വിശേഷങ്ങളെല്ലാം നസ്രിയ ആരാധകരെ അറിയിക്കാറുണ്ട്.

കൂടെ എന്ന ചിത്രത്തിന് ശേഷം ഫഹദിന്റെ നായികയായിട്ടാണ് നസ്രിയ അഭിനയിച്ചത്. ഇവരുടെ ട്രാന്‍സ് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്‍വര്‍ റഷീദായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ട്രാന്‍സിന് പിന്നാലെ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും നസ്രിയ അഭിനയിച്ചു. ജേക്കബ് ഗ്രിഗറി നായകനായ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തിലാണ് ഒരുങ്ങിയത്.
കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

മലയാളത്തിന് പുറമെ തമിഴിലും സിനിമകള്‍ ചെയ്ത താരമാണ് നസ്രിയ. അറ്റ്‌ലീ സംവിധാനം ചെയ്ത രാജാറാണി നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. രാജാറാണിക്ക് പുറമെ നെയ്യാണ്ടി, വായൈ മൂടി പേസവും, തിരുമണം എന്നും നിക്കാഹ് എന്നീ ചിത്രങ്ങളിലും കോളിവുഡില്‍ നസ്രിയ അഭിനയിച്ചു. നിലവില്‍ നാനിയുടെ തെലുങ്ക് ചിത്രമായ അണ്ടെ സുന്ദരാനികിയാണ് നസ്രിയയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം
Recommended Video
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications