നസ്രിയയും ഫഹദും എത്താന്‍ വൈകും! വിവാഹ ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ട്രാന്‍സ് ഓണത്തിനില്ല!

നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ചാണ് നസ്രിയ നസീം സിനിമയിലേക്ക് തിരിച്ചെത്തിയത്. കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ച അഞ്ജലി മേനോന്റെ സിനിമയിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. പൃഥ്വിരാജിന്റെ സഹോദരിയായി കൂടെയിലൂടെയാണ് നസ്രിയ തിരിച്ചെത്തിയത്. ഇതുപോലൊരു സഹോദരി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നിപ്പിച്ചു നച്ചുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സ്‌ക്രീനില്‍ മാത്രമല്ല ലൊക്കേഷനേയും ജോളിയാക്കിയത് നസ്രിയായിരുന്നു. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം താരവും അഭിനയം അവസാനിപ്പിക്കുമോയെന്ന തരത്തിലുള്ള സംശയങ്ങളായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു താരം പറഞ്ഞത്. വിവാഹ ശേഷം നസ്രിയയും ഫഹദും ഒരുമിച്ചെത്തുന്നതിനെക്കുറിച്ചായിരുന്നു പിന്നീട് ആരാധകര്‍ ചോദിച്ചത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിനായി ഇരുവരും ഒരുമിക്കുന്നുവെന്ന വാര്‍ത്ത എത്തിയതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. ഇത്തവണത്തെ ഓണത്തിന് സിനിമയെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ സിനിമയുടെ റിലീസ് വൈകിയേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ചിത്രീകരണം തീരാത്തതിനെത്തുടര്‍ന്നാണ് റിലീസും നീളുന്നത്. ആസ്റ്റര്‍ഡാമില്‍ വെച്ചുള്ള ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ശേഷം കേരളത്തിലും ഷൂട്ടിംഗുണ്ട്. രണ്ടാഴ്ചത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്.

Nazriya Nazim

മികച്ച അവസരങ്ങള്‍ ലഭിക്കുമ്പോള്‍ നസ്രിയ അഭിനയിക്കുന്നതെന്നും വിവാഹ ശേഷവും സിനിമയില്‍ തുടരുന്നതിനോട് തനിക്ക് വിയോജിപ്പുകളൊന്നുമില്ലെന്നും താരം ഫഹദ് വ്യക്തമാക്കിയിരുന്നു. ഫഹദും നസ്രിയയും ഒരുമിച്ചെത്തുന്നുവെന്നതിനാല്‍ത്തന്നെ ട്രാന്‍സിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് സിനിമ നീളുമെന്ന വിവരം എത്തിയത്. വിവാഹ ശേഷം സിനിമയ്ക്കായി ഇരുവരും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ശക്തമായ പിന്തുണയാണ് ഇരുവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X