»   » വിവാദ ദൃശ്യങ്ങള്‍ക്കെതിരെ കേസ് കൊടുക്കും: നസ്‌റിയ

വിവാദ ദൃശ്യങ്ങള്‍ക്കെതിരെ കേസ് കൊടുക്കും: നസ്‌റിയ

Posted By:
Subscribe to Filmibeat Malayalam

സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ സൂപ്പര്‍സ്റ്റാര്‍സിനെയെല്ലാം പിന്തള്ളി മുന്നേറിക്കൊണ്ടിരിക്കുന്ന യുവനായികയാണ് നസ്‌റിയ നസീം. ആ സോഷ്യല്‍ സൈറ്റ് തന്നെ താരത്തിനിട്ട് പണിയും കൊടുത്തു. കഴിഞ്ഞ ദിവസം നെയ്യാണ്ടി എന്ന ചിത്രത്തില്‍ നിന്ന് നസ്‌റിയയുടേതാണെന്ന പേരില്‍ ചില ചിത്രങ്ങള്‍ ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു. കുട്ടിക്കുപ്പായങ്ങല്‍ ധരിക്കില്ലെന്ന് ആദ്യമെ നിലപാടെടുത്ത നസ്‌റിയ അല്പം ഗ്ലാമറിസം കാണിക്കുന്ന ചിത്രങ്ങളായിരുന്നു അവ.

എന്നാല്‍ മറ്റൊരാളെ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ഭാഗങ്ങളാണ് തന്റേതെന്ന പേരില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിക്കുന്നതെന്ന് പറഞ്ഞ് നസ്‌റയ രംഗത്ത് വന്നിരിക്കുകയാണ്. ആ ചിത്രങ്ങള്‍ തന്റേതല്ലെന്നും തന്റെ അനുമതി ഇല്ലാതെ ഇത്തരം ഷോട്ടുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനുമെതിരെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ പൊലീസ് കേസ് കൊടുക്കുമെന്നും നസ്‌റിയ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Nazriya Nazim

ധനുഷിനൊപ്പമുള്ള നെയ്യാണ്ടിയിലെ ട്രയലറിലെ ഷോട്ടുകളാണ് വിവാദമായിരിക്കുന്നത്. പാട്ട് ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തില്‍ കാണിക്കുന്നത് മറ്റൊരു സ്ത്രീയുടെ ശരീരമാണെന്നും ഇതിനെതിരെ നടികര്‍ സംഘത്തില്‍ പരാതി നല്‍കുമെന്നും നസ്‌റിയ അറയിച്ചു.

രാജറാണിക്ക് ശേഷം നസ്‌റിയയുടേതായി തമിഴില്‍ ഇറങ്ങാനിരിക്കുന്ന ചിത്രമാണ് നെയ്യാണ്ടി. ഈ മാസം 11ന് ചിത്രം തിയേറ്ററിലെത്താനിരിക്കെയാണ് സംവിധായകന്‍ എ സര്‍ക്കുണനും എസ് കതിരേശനുമെതിരെ നസ്‌റിയ രംഗത്ത് വന്നിരിക്കുന്നത്.

English summary
Actress Nazriya Nazim is embroiled in what is probably the first controversy in her career. The actress, who plays the lead in Sargunam directorial Naiyaandi, is apparently miffed with the fact that the director used a body double to shoot one of the raunchy scenes in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam