എല്ലാ നായകന്‍മാര്‍ക്കും നസ്‌റിയ മതി
മലയാളത്തിലെ യുവനായകന്‍മാരുടെ ഇഷ്ടനായിക ഇപ്പോള്‍ ആരെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ നസ്‌റിയ നസിം. നിവിന്‍ പോളി, ദുല്‍ക്കര്‍ സല്‍മാന്‍, ആസിഫ് അലി എന്നിവര്‍ തങ്ങളുടെ നായികയായി തിരഞ്ഞെടുത്തത് നസ്‌റിയയെയാണ്. നിവിന്‍ പോളിക്കൊപ്പം ഓം ശാന്തി ഓശാന, ദുല്‍ക്കറിനൊപ്പം സലാല മൊബൈല്‍സ് എന്നീ ചിത്രങ്ങളില്‍ ഇപ്പോള്‍ അഭിനയിക്കുന്ന നസ്‌റിയ ആസിഫ് അലിയുടെ പുതിയ ചിത്രമായ ഹായ് അയാം ടോണി എന്ന ചിത്രത്തില്‍ നായികയാകുന്നു. ഹണീ ബീയ്ക്കു ശേഷം ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ് അയാം ടോണി. ആസിഫ് നസ്‌റിയ ജോടികള്‍ക്കൊപ്പം സീനിയര്‍ ലാലും പ്രധാന വേഷം ചെയ്യുന്നു.
മലയാളത്തിലെ മുന്‍നിര നായികമാരെക്കാരേക്കാള്‍ യുവനായകന്‍മാര്‍ നസ്‌റിയയെ നായികയാക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. മലയാളത്തിലും തമിഴിലും ഒരേപോലെ തിരക്കുള്ള ഏക നായികയും നസ്‌റിയ തന്നെ. ധനുഷ്, ആര്യ, ജയ്, ജീവ എന്നിവരുടെ നായികയായിട്ടാണ് നസ്‌റിയ ഇപ്പോള്‍ അഭിനയിക്കുന്നത്. ദുല്‍ക്കര്‍ സല്‍മാന്‍ തമിഴില്‍ ആദ്യമായി അഭിനയിക്കുന്ന ബാലാജി മോഹന്റെ ചിത്രത്തിലും നസ്‌റിയ തന്നെയാണ് നായിക.

ജൂനിയര്‍ ലാലിന്റെ ചിത്രത്തില്‍ തന്റെ നായികയായി നസ്‌റിയ തന്നെ വേണമെന്ന് ആസിഫ് അലി ആവശ്യപ്പെടുകയായിരുന്നു. ജൂനിയര്‍ ലാലിന്റെ രണ്ടു ചിത്രത്തിലാണ് ഇപ്പോള്‍ ആസിഫ് നായകനാകുന്നത്. ഹായ് അയാം ടോണി, ഹണീ ബി ടു എന്നിവയാണ് ജൂനിയര്‍ ലാല്‍ അണിയിച്ചൊരുക്കുന്നത്.


Click it and Unblock the Notifications











