നസ്രിയയ്ക്കും ഫഹദിനും ആശംസാപ്രവാഹം

By Lakshmi

വിവാഹിതരാകാന്‍ പോകുന്ന താരജോഡികള്‍ ഫഹദ് ഫാസിലിനും നസ്രിയ നസീമിനും ആശംസാ പ്രവാഹം. സിനിമയ്ക്കകത്തുള്ളവരും പുറത്തുള്ളവരുമെല്ലാം വണ്ടര്‍ഫുള്‍ ജോഡിയെന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഫഹദും നസ്രിയയും വിവാഹിതരാകുമെന്ന് ഫാസില്‍ വെളിപ്പെടുത്തിക്കഴിഞ്ഞതിന് പിന്നാലെ നടന്‍ ഇന്ദ്രജിത്തും ദുല്‍ഖര്‍ സല്‍മാനും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാമാണ് ഇവര്‍ക്ക് ആശംസകള്‍ വന്നുകൊണ്ടിരിക്കുന്നത്.

ട്വിറ്ററില്‍ ഇന്ദ്രജിത്ത് കുറിച്ചത് ഇങ്ങനെയാണ് പ്രിയസുഹൃത്തുക്കള്‍ ഫഹദിനും നസ്രിയയ്ക്കും അഭിനന്ദനങ്ങളും ആശംസകളും. നിങ്ങള്‍ പ്രിയങ്കരമായ ഇണകളാണ്.

Fahad Fazil and Nazriya Nazim

ദുല്‍ഖര്‍ സല്‍മാനും ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. വെഡ്ഡിങ് ഓഫ് ദി ഇയര്‍ എന്നാണ് ദുല്‍ഖര്‍ ഫഹദ്-നസ്രിയ വിവാഹത്തെ വിശേഷിപ്പിച്ചിരിക്കന്നത്. ഷാനുവിനും നസ്രിയയ്ക്കും സന്തോഷവും സ്‌നേഹവും പ്രാര്‍ത്ഥനകളും. നിങ്ങള്‍ ഇരുവരുടെയും കുടുംബങ്ങളെയും സ്‌നേഹിക്കുകയും ആരാധിയ്ക്കുയും ചെയ്യുന്നു- എന്നാണ് ദുല്‍ഖറിന്റെ ട്വീറ്റ്.

നസ്രിയയെ കുടുംബത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാനും ട്വിറ്ററില്‍ സന്ദേശം ഇട്ടിട്ടുണ്ട്. നോര്‍ത്ത ്24 കാതം എന്ന ചിത്രത്തിന്റെ സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞത് തന്റെ ഇളയ സഹോദരന്‍ വിവാഹിതനാകുന്നുവെന്നാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X