നസ്‌റിയ നസീമും അനുജനും ഇരട്ടകളാണോ???
നസ്‌റിയ നസീമും അനുജന്‍ നവീന്‍ നസീമും കാഴ്ചയില്‍ വലിയ വ്യത്യസമൊന്നുമില്ല. അല്പം പൊക്കക്കൂടുതല്‍ നസ്‌റിയെക്കാള്‍ നവീനിനുണ്ട്. തമാശയ്‌ക്കെങ്കിലും ചിലര്‍ ചോദിച്ചിരിക്കാം ഇവര്‍ ഇരട്ടകളാണോ എന്ന്. അപ്പോഴാണ് അറിയുന്നത് രണ്ടു പേരുടെയും ജന്മദിനം ആഘോഷിക്കുന്നത് ഒരു ദിവസമാണെന്ന്!!!
ഇതൊരു പുതിയ അറിവാണല്ലോ. നസ്‌റിയയും അനുജനും ഇരട്ടകളാണോ എന്ന് സംശയിച്ചേക്കാം. രണ്ടു പേരുടെയും ജന്മദിനം ഒരുദിവസമാണ് വരുന്നതെന്നത് സത്യമാണ്. പക്ഷെ അതിനിടയില്‍ ഒരു വര്‍ഷത്തെ നീണ്ട ഗ്യാപ്പുണ്ട്.

ഡിസംബര്‍ 20നാണ് നസ്‌റിയയുടെയും നവീണിന്റെയും ജന്മദിനം. നവീനും നസ്‌റിയയും നല്ല അടുപ്പത്തിലാണ്. ആദ്യമൊക്കെ ആളുകള്‍ ചോദിക്കാറുണ്ടായിരുന്നു ഇരട്ടകളാണോ എന്ന്. പിന്നെ നവീന്‍ പെട്ടന്ന് വളര്‍ന്നപ്പോള്‍ ചോദ്യം കുറഞ്ഞു. പക്ഷെ ഇപ്പോഴും ഇരുവരുടെയും ജന്മദിനം ഞങ്ങള്‍ ഒരു കേക്ക്മുറിച്ചാണ് ആഘോഷിക്കുന്നത്- നസ്‌റിയയുടെ ഉമ്മ ബിഗം ബീന പറഞ്ഞു.
ഈ മാസം 21 നാണ് നസ്‌റിയയുടെയും ഫഹദിന്റെയും വിവാഹം. ഇരു വീട്ടുകാരും കല്യാണത്തിന്റെ ഒരുക്കത്തിലാണ്. ഒപ്പം സിനിമാ ഇന്റസ്ട്രിയും.


Click it and Unblock the Notifications











