നസ്രിയയുടെ സര്‍പ്രൈസ്! പിറന്നാള്‍ ദിനത്തില്‍ ഫഹദിനെ ഞെട്ടിച്ചു, വൈറലാവുന്ന വീഡിയോ കാണൂ!

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരങ്ങളിലൊരാളായ ഫഹദ് ഫാസില്‍ വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. പ്രമേയത്തിലും അവതരണത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള താരമാണ് ഫഹദ്. പിതാവിന്റെ സിനിമയിലൂടെ അഭിനയലോകത്ത് തുടക്കം കുറിച്ചുവെങ്കിലും അഭിനയിക്കാനറിയില്ലെന്ന് വിലയിരുത്തിയ അതേ ആളുകള്‍ പിന്നീട് താരത്തെ അഭിനന്ദിക്കുന്ന സംഭവവും അരങ്ങേറി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയപ്പോള്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായിരുന്നു ഈ താരപുത്രനെത്തേടിയെത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴകത്ത് പ്രവേശിച്ചപ്പോള്‍ അവിടെ നിന്നും മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നായകനായി മാറിയിരിക്കുകയാണ് ഫഹദ് ഇപ്പോള്‍.

സംസ്ഥാന അവാര്‍ഡ് കൂടാതെ ദേശീയ അവാര്‍ഡ് വരെ കരസ്ഥമാക്കി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരപുത്രന്‍. അഞ്ജലി മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ചിത്രീകരണത്തിനിടയിലാണ് താരം നസ്രിയയുമായി പ്രണയത്തിലാവുന്നത്. ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രി ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് ഇരുവരും. വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന പതിവ് ശൈലിയിലേക്ക് നസ്രിയയും നീങ്ങുമോയെന്ന ആശങ്ക തുടക്കത്തില്‍ ആരാധകരെ അലട്ടിയിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ മടങ്ങിയെത്തുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

Nazriya Fahad

നാല് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് കൂടെയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ. പൃഥ്വിരാജിന്റെ സഹോദരിയായാണ് താരം അഭിനയിച്ചത്. തന്റേതായ സാന്നിധ്യം കൊണ്ട് സിനിമ മുഴുവനും തന്നിലേക്കാക്കി മാറ്റിയ താരത്തിന്റെ പ്രകടനത്തില്‍ ആരാധകരും തൃപ്തരാണ്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും മികച്ച പിന്തുണയാണ് ഇരുവരും നല്‍കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

പിറന്നാള്‍ ദിനത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരുമൊക്കെ ഫഹദിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. നസ്രിയയ്‌ക്കൊപ്പമായിരുന്നു ഇത്തവണയും താരം പിറന്നാളാഘോഷിച്ചത്. ഫഹദിനായി പ്രത്യേക കേക്ക് കരുതിയിരുന്നു താരപത്‌നി. പിറന്നാളാഘോഷത്തിന്‍രെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിട്ടുണ്ട്. ഫഹദിന് ആശംസ നേര്‍ന്ന് നസ്രിയ മാത്രമല്ല സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X