»   »  പ്രേക്ഷകരെ കൈയ്യിലെടുത്തു, കുട്ടിക്കാലത്തെ നസ്രിയയുടെ പെര്‍ഫോമന്‍സ് കണ്ടാല്‍ ഞെട്ടും!

പ്രേക്ഷകരെ കൈയ്യിലെടുത്തു, കുട്ടിക്കാലത്തെ നസ്രിയയുടെ പെര്‍ഫോമന്‍സ് കണ്ടാല്‍ ഞെട്ടും!

Posted By: Sanviya
Subscribe to Filmibeat Malayalam

മറ്റാരെ പോലെയുമല്ല, മലയാളികള്‍ക്ക് നസ്രിയയോട് ഒരു ഇത്തരി സ്‌നേഹം കൂടുതലുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും നസ്രിയയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയാണ്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ആരാധകരില്‍ നിന്നും വരുന്ന പ്രതികരണങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.

എന്നാലിതാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നസ്രിയയുടെ കുട്ടിക്കാലത്തെ രസകരമായ ഒരു വീഡിയോ. ദുബായിലെ ഒരു ടെലിവിഷന്‍ ഷോയില്‍ നസ്രിയ അവതരിപ്പിരിപ്പിക്കുന്ന കിടിലന്‍ പെര്‍ഫോമന്‍സാണ് വീഡിയോയില്‍. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ടെലിവിഷന്‍ അവതാരക

സിനിമയില്‍ എത്തുന്നതിന് മുമ്പ് ടെലിവിഷന്‍ ഷോകളിലെ അവതാരകയായിരുന്നു നസ്രിയ.

പാട്ട് പെര്‍ഫോമന്‍സ്

ദുബായിലെ ഒരു ടെലിവിഷന്‍ ഷോയില്‍ മാപ്പിളപാട്ട് പാടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രസകരമായ വീഡിയോ കാണൂ

ഈണത്തിനൊപ്പം താളമിട്ട് നസ്രിയ മാപ്പിളപാട്ട് പാടുന്നു. വീഡിയോ കാണൂ..

സിനിമയിലേക്ക്

പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് നസ്രിയ. പ്രമാണി, ഒരുനാള്‍ വരും എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.

നായികയായി

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ചു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നടി സിനിമയിലേക്ക് മടങ്ങി വന്നിട്ടില്ല.

English summary
Nazriya Childhood perfomance viral on social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam