ഫഹദിന്റെ നായികയായി നസ്രിയ വീണ്ടും വരുന്നു
കൊച്ചി: കുറഞ്ഞോരു കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നസ്രിയ വളരെ പെട്ടന്ന് തന്നെ വിവാഹജീവിതത്തിലേക്ക് കടന്നത് നസ്രിയയുടെ ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. വിവാഹശേഷം കുടുംബിനിയായി സിനിമാ ജീവിതത്തോട് നസ്രിയ വിടപറയുമെന്നായിരുന്നു ഇവരുടെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ നസ്രിയ സിനിമയിലേക്ക് തിരിച്ചു വരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭര്‍ത്താവ് ഫഹദിന്റെ നായികയായാണത്രെ നസ്രിയ സിനിമയിലെത്തുന്നത്. മണിയറയില്‍ ജിന്ന് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഫഹദ് നസ്രിയ ജോഡികള്‍ ഹണിമൂണ്‍ കഴിഞ്ഞെത്തിയാല്‍ ഉടന്‍ ഷൂട്ടിംഗ് തുടങ്ങിയേക്കും.

മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദാലിയാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തിലെ മറ്റു നടീനടന്മാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജീവിതത്തില്‍ ഒന്നിച്ചവര്‍ സിനിമയിലും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ അത് എപ്രകാരം സ്വീകരിക്കുമെന്ന ആശങ്ക അണിയറക്കാരിലുണ്ടെങ്കിലും ഇരുവരെയും നായികാ നായകന്മാര്‍ ആക്കാന്‍ തന്നെയാണ് സംവിധായകന്റെ തീരുമാനം.
നേരത്തെ അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സില്‍ നസ്രിയയും ഫഹദും ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചിരുന്നു. സെറ്റില്‍ വെച്ച് പ്രണയം തുടങ്ങിയവര്‍ സിനിമ പുറത്തിറങ്ങും മുന്‍പ് വിവാഹ നിശ്ചയിക്കുകയും ചെയ്തു. ബാംഗ്ലൂര്‍ ഡെയ്‌സ് അടക്കം നസ്രിയ അഭിനയിച്ച ഏതാണ്ട് എല്ലാ ചിത്രങ്ങളും ബോക്‌സോഫീസില്‍ മികച്ച കലക്ഷന്‍ നേടിയവയാണ്.


Click it and Unblock the Notifications











