»   » 'ദുല്‍ഖറിനും ആസിഫിനും നിവിനും പിന്നാലെ ഫഹദും'!!! നസ്രിയ ഗര്‍ഭിണിയോ??? മറുപടിയുമായി നസ്രിയ!!!

'ദുല്‍ഖറിനും ആസിഫിനും നിവിനും പിന്നാലെ ഫഹദും'!!! നസ്രിയ ഗര്‍ഭിണിയോ??? മറുപടിയുമായി നസ്രിയ!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ കുടുംബങ്ങളിലേക്ക് പുതിയ അതിഥികളെത്തുന്നതിന്റെ സന്തോഷ വാര്‍ത്തകളായിരുന്നു കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ് നിന്നത്. നിവിന്‍ പോളി, ദുല്‍ഖര്‍  സല്‍മാന്‍, ആസിഫ് അലി എന്നിവരായിരുന്നു തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ വിവരം ആരാധകരമായി പങ്കുവച്ചത്. 

ഒടുക്കം പേര് ഉറപ്പിച്ചു, മമ്മൂട്ടി ശ്യാംധര്‍ ചിത്രം പുതിയ പേരില്‍ ഓണത്തിന്!!! പ്രതീക്ഷ ആരാധകരില്‍???

'ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ അവരെ വേദനിപ്പിക്കും', ആ തീരുമാനത്തേക്കുറിച്ച് അനന്യ!

താരങ്ങളുടെ വിശേഷങ്ങള്‍ക്കൊപ്പം തന്നെയായാണ് പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായി ഫഹദും നസ്രിയയും തങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. നസ്രിയ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ക്ക് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം മറുപടി നല്‍കിയത്.

വിഡീയോ സന്ദേശം

നസ്രിയ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ നിരവധി സന്ദേശങ്ങളും ആശംസകളുമാണ് നസ്രിയയുടെ ഫേസ്ബുക്ക് പേജില്‍ എത്തിയത്. ഇതോടെയാണ് ഈ വാര്‍ത്തയ്ക്ക് മറുപടിയുമായി നസ്രിയ രംഗത്തെത്തിയത്.

കിംവദന്തികള്‍ക്കുള്ള മറുപടി

കിംവദന്തികള്‍ക്കുള്ള മറുപടി എന്ന അടിക്കുറിപ്പിലായിരുന്നു നസ്രിയ ഫേസ്ബുക്കില്‍ തന്റെ പ്രതികരണം പോസ്റ്റ് ചെയ്തത്. കിംവദന്തികളെ പുശ്ചത്തോടെ കാണുന്നു എന്ന് വെളിപ്പെടുന്നതുന്ന ഭാവ ചലനങ്ങളാണ് ആറ് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ടായിരുന്നത്.

വാര്‍ത്തിയിലെ വാസ്തവം

ആരും വിശ്വസിക്കുന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയെന്നും ഇവരോട് അടുത്ത സുഹൃത്തുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

വാര്‍ത്തയ്ക്ക് ബലം നല്‍കിയത്

നസ്രിയയും ഫഹദും ഇപ്പോള്‍ പുതിയ ഫ്‌ളാറ്റിലാണ് താമസം. ഇരുവരേയും സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ ഫ്‌ളാറ്റിലെത്തിയത് ഇത്തരത്തിലൊരു സംശയത്തിന് ഇടയാക്കിയിരുന്നു. ഇതിനൊപ്പം തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ ഫഹദ് പൊതുപരിപാടികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു.

ആരാധകര്‍ക്കുള്ള മറുപടി

വാര്‍ത്ത പ്രചരിക്കപ്പെട്ടതോടെ ആരാധകരുടെ ആശംസകളുടെ പ്രവാഹമായിരുന്നു ഫഹദിന്റെയും നസ്രിയുടേയും പേജുകളില്‍. പിറക്കാന്‍ പോകുന്ന കുഞ്ഞിനേക്കുറിച്ചായിരുന്നു ആരാധകരുടെ സംസാരം. ഒടുവില്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് പറയാന്‍ നസ്രിയ തന്നെ രംഗത്തെത്തുകയായിരുന്നു.

പ്രണയ വിവാഹം

2014ലായിരുന്നു പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ നസ്രിയയും ഫഹദും വിവാഹിതരായത്. വിട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണെന്ന് ഇരുവരും ആദ്യം പറഞ്ഞെങ്കിലും തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ഫഹദ് പിന്നീട് സമ്മതിച്ചു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

ഫേസ്ബുക്ക് പോസ്റ്റ്

ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോടുള്ള പ്രതികരണമായി നസ്രിയ പോസ്റ്റ് ചെയ്ത വീഡിയോ കാണാം.

English summary
Nazriya's response to the fake news spreading about her pregnancy. Online medias report Naziya and fahadh will soon become parents.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam