പൃഥ്വിയുടെ ചിത്രത്തിന് മൈ ഹാന്‍ഡ്‌സം ബ്രദറെന്ന് നസ്രിയ, വൈറലായി നടന്റെ മറുപടി

By Midhun Raj

കൂടെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ആദ്യമായി ഒരുമിച്ചെത്തിയ താരങ്ങളാണ് പൃഥ്വിരാജും നസ്രിയയും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. കൂടെയില്‍ ഏട്ടനും അനിയത്തിയുമായാണ് പൃഥ്വിയും നസ്രിയയും അഭിനയിച്ചിരുന്നത്. കൂടെയ്ക്ക് പിന്നാലെ സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ ആളാണെന്ന് നസ്രിയയെന്ന് മുന്‍പ് പൃഥ്വി തുറന്നുപറഞ്ഞിരുന്നു.

Recommended Video

പൃഥ്വിയുടെ ചിത്രത്തിന് മൈ ഹാന്‍ഡ്‌സം ബ്രദറെന്ന് നസ്രിയ, വൈറലായി നടന്റെ മറുപടി | Filmibeat Malayalam

ഒരു സഹോദരി വേണമെന്ന് എപ്പോഴും ഉണ്ടായിരുന്ന ആഗ്രഹമാണെന്നും സിനിമാ മേഖലയില്‍ നിന്നും തനിക്ക് കിട്ടിയ സഹോദരിയാണ് നസ്രിയയെന്നും പൃഥ്വി പറഞ്ഞു. നസ്രിയക്കൊപ്പമുളള പൃഥ്വിയുടെ ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സുപ്രിയയുടെയും അലംകൃതയുടെ അടുത്ത സുഹൃത്തായ നസ്രിയ ഇടയ്ക്കിടെ പൃഥ്വിയുടെ വീട്ടില്‍ പോയിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെയുളള ഇവരുടെ സംഭാഷണങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

പൃഥ്വിയുടെ പോസ്റ്റുകള്‍ക്ക്

പൃഥ്വിയുടെ പോസ്റ്റുകള്‍ക്ക് താഴെ നസ്രിയയും നച്ചുവിന്റെ പോസ്റ്റിന് താഴെ പൃഥ്വിയും കമന്റുകളുമായി എത്തിയിരുന്നു. അതേസമയം പൃഥ്വിരാജ് പങ്കുവെച്ചൊരു പുതിയ ചിത്രത്തിന് താഴെയും കമന്റുമായി നസ്രിയ എത്തി. കോള്‍ഡ് കേസ് എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രമാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെ മൈ ഹാന്‍ഡ്‌സം ബ്രദര്‍ എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.

നസ്രിയയുടെ കമന്റിന്

നസ്രിയയുടെ കമന്റിന് മറുപടിയായി ചിരിച്ചുകൊണ്ടുളള ഇമോജികളാണ് പൃഥ്വി പോസ്റ്റ് ചെയ്തത്‌. അതേസമയം 2018ലായിരുന്നു നസ്രിയയും പൃഥ്വിയും ഒന്നിച്ച കൂടെ പുറത്തിറങ്ങിയത്. നാല് വര്‍ഷത്തിന് ശേഷമുളള നടിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കൂടെ. മറാത്തി ചിത്രം ഹാപ്പി ജേര്‍ണിയുടെ റീമേക്കായ സിനിമ തിയ്യേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് നേടിയത്.

പൃഥ്വിക്കും നസ്രിയ്ക്കുമൊപ്പം

പൃഥ്വിക്കും നസ്രിയയ്ക്കുമൊപ്പം പാര്‍വതി, രഞ്ജിത്ത്, റോഷന്‍ മാത്യൂ, സിദ്ധാര്‍ത്ഥ് മേനോന്‍, ദര്‍ശന രാജേന്ദ്രന്‍, മാലാ പാര്‍വതി തുടങ്ങിയവരും കൂടെയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കൂടെയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമായിരുന്നു നസ്രിയ. ഫഹദിനൊപ്പം ട്രാന്‍സ്, മണിയറയിലെ അശോകന്‍ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു.

അതേസമയം ഒരിടവേളയ്ക്ക് ശേഷം

അതേസമയം ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് കോള്‍ഡ് കേസ്. നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരുവി താരം അദിഥി ബാലനാണ് നായിക. എസിപി സത്യജിത്ത് എന്ന കഥാപാത്രമായാണ് കോള്‍ഡ് കേസില്‍ പൃഥ്വിരാജ് എത്തുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

സഹോദരി വേണമെന്ന

സഹോദരി വേണമെന്ന ആഗ്രഹം മുന്‍പുണ്ടായിരുന്നു എന്ന് ഒരഭിമുഖത്തില്‍ പൃഥ്വി പറഞ്ഞിരുന്നു. കുടുംബത്തിലെ ഇളയവനാണ് ഞാന്‍. കസിന്‍സ് എല്ലാവരും എന്നെക്കാള്‍ മുതിര്‍ന്നവരാണ്. എറ്റവും ഇളയവനായതുകൊണ്ട് എനിക്ക് താഴെയൊരു സഹോദരി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. സിനിമാ മേഖലയില്‍ കൂടുതല്‍ പേരെയും തനിക്ക് സുഹൃത്തുക്കളായിട്ടാണ് തോന്നിയിട്ടുളളത്. സഹോദരിയെ പോലെ തോന്നിയിട്ടുളളത് നസ്രിയയെ ആണെന്നും പൃഥ്വി പറഞ്ഞിരുന്നു.

Read more about: prithviraj nazriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X