Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
നസ്രിയയുടെ ക്ലിക്കില്‍ താരങ്ങളുടെ ഒത്തുച്ചേരല്‍ ചിത്രം, ദുല്‍ഖറും ഫഹദും പൃഥ്വിയും വീണ്ടും
മോളിവുഡ് താരങ്ങളുടെ സൗഹൃദ നിമിഷങ്ങളെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. സിനിമാതിരക്കുകള്‍ കഴിഞ്ഞാല്‍ ഒത്തുകൂടലിനായി പലരും സമയം കണ്ടെത്താറുണ്ട്. മലയാള സിനിമയില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ദുല്‍ഖറും പൃഥ്വിയും ഫഹദുമെല്ലാം. ഇവരെല്ലാം ഒരുമിച്ചുളള ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരങ്ങള്‍ക്ക് പുറമെ അവരുടെ ഭാര്യമാര്‍ തമ്മിലും നല്ല സൗഹൃദ ബന്ധമാണുളളത്.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
നസ്രിയയ്ക്കൊപ്പം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ദുല്‍ഖറിന്റെ ഭാര്യ അമാലും എത്താറുണ്ട്.. അടുത്തിടെയാണ് ഇവര്‍ സുപ്രിയയ്ക്കും അമാലിനും ഒപ്പമുളള ഒരു ഡേ ഔട്ട് ചിത്രം നസ്രിയ പോസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ ഡേയ്സ് മുതല്‍ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്താണ് നസ്രിയ. ദുല്‍ഖറിന് പിന്നാലെ അമാലും നസ്രിയയുടെ ബെസ്റ്റ് ഫ്രണ്ടായി.

കൂടെ എന്ന ചിത്രത്തിന് ശേഷമാണ് തനിക്കൊരു അനിയത്തിയെ കിട്ടിയെന്ന് നസ്രിയയെ കുറിച്ച് പൃഥ്വി പറഞ്ഞത്. മുന്‍പ് ഒരു അനിയത്തി ഇല്ലാത്ത വിഷമം തനിക്കുണ്ടായിരുന്നെന്നും നസ്രിയയെ ലഭിച്ചപ്പോള്‍ അതില്ലാതായെന്നും പൃഥ്വി പറഞ്ഞു. അതേസമയം താരങ്ങളും അവരുടെ ഭാര്യമാരും ഒരുമിച്ചുളള ഒരു ഒത്തുകൂടല്‍ ചിത്രം
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നസ്രിയ എടുത്ത ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുന്നത്.

നസ്രിയയ്ക്കൊപ്പം ദുല്‍ഖര്‍, ഫഹദ്, പൃഥി, അമാല്‍, സുപ്രിയ തുടങ്ങിയവരാണ് ചിത്രത്തിലുളളത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒത്തുകൂടിയതിന്റെ ഫോട്ടോയാണ് നസ്രിയ പോസ്റ്റ് ചെയ്തത്. നസ്രിയയ്ക്ക് പുറമെ മറ്റുളളവരും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരങ്ങളുടെ പുതിയ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി എത്തുന്നത്.

വിവാഹ ശേഷവും സിനിമയില്‍ സജീവമായ താരമാണ് നസ്രിയ. കൂടെ എന്ന അഞ്ജലി മേനോന് ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. സിനിമയില്‍ പൃഥ്വിരാജിന്റെ അനിയത്തിയുടെ റോളിലാണ് നടി എത്തിയത്. പിന്നാലെ ട്രാന്‍സ്. മണിയറയിലെ അശോകന് തുടങ്ങിയ സിനിമകളിലും നസ്രിയ അഭിനയിച്ചു. ഇപ്പോള്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

നാനി നായകനാവുന്ന അണ്ടെ സുന്ദരാനികി എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി ടോളിവുഡിലെത്തുന്നത്. നസ്രിയയ്ക്ക് പുറമെ ഫഹദും തെലുങ്കില്‍ എത്തുന്നു. അല്ലു അര്ജുന് ചിത്രം പുഷ്പയിലാണ് പ്രതിനായകവേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലാണ് വലിയ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ ഫഹദ് അവതരിപ്പിക്കുന്നത്.

അതേസമയം ദുല്‍ഖറിനും പൃഥ്വിക്കും കൈനിറയെ സിനിമകളാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. കോള്‍ഡ് കേസാണ് പൃഥ്വിരാജിന്റെ പുതിയ സിനിമ. ഒടിടി റിലീസായാണ് ത്രില്ലര്‍ ചിത്രം എത്തുന്നത്. ദുല്‍ഖറിന്റെ കുറുപ്പ് റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് സാഹചര്യത്തില്‍ റിലീസ് നീട്ടിവെക്കേണ്ടി വന്ന സിനിമയാണ് കുറുപ്പ്. കുറുപ്പിന് പുറമെ സല്യൂട്ട് എന്ന ചിത്രവും ദുല്‍ഖറിന്റെതായി എല്ലാവരും കാത്തിരിക്കുന്ന സിനിമയാണ്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പോലീസ് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി