നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുളള തിരിച്ചുവരവ്! കൂടെയിലെ ആദ്യ ഗാനത്തില്‍ തിളങ്ങി നസ്രിയ! വീഡിയോ കാണാം

By Midhun

Recommended Video

Koode First Song Released | Anjali Menon | Nazriya Nazim | Prithviraj | filmibeat Malayalam

നസ്രിയയുടെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ ഇതുവരെയും നല്‍കിയിട്ടുളളത്. സിനിമയില്‍ ബാലതാരമായി തുടങ്ങിയ നടി നിവിന്‍ പോളിയുടെ നേരം എന്ന ചിത്രത്തിലൂടെയായിരുന്നു നായികാ നടിയായി ഉയര്‍ന്നിരുന്നത്. രാജാറാണി, ബാംഗ്ലൂര്‍ ഡേയ്‌സ്,ഓംശാന്തി ഓശാന തുടങ്ങിയവയെല്ലാം നസ്രിയയുടെ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.

മിനിസ്‌ക്രീന്‍ അവതാരകയായി എത്തിയപ്പോള്‍ ലഭിച്ച പിന്തുണ ബിഗ് സ്‌ക്രീനിലെത്തിയപ്പോഴും നസ്രിയയ്ക്ക് ലഭിച്ചിരുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുളള നസ്രിയയുടെ കൂടെ എന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സോംഗ് ടീസര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ടീസറിനു പിന്നാലെ ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള സിനിമ

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള സിനിമ

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. മൂന്ന് കസിന്‍സിന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെട്ടിരുന്ന ഒരു സിനിമയായിരുന്നു. അഞ്ജലി മേനോന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയപ്രകടനമായിരുന്നു താരങ്ങളെല്ലാം നടത്തിയിരുന്നത്. നസ്രിയയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ദിവ്യ പ്രകാശ്. ദുല്‍ഖറിനും നിവിനുമൊപ്പം മികച്ച പ്രകടനമായിരുന്നു നസ്രിയയും ചിത്രത്തില്‍ നടത്തിയിരുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ നാലു വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് കൂടെ.

പൃഥ്വിക്കൊപ്പം ആദ്യമായി നസ്രിയ

പൃഥ്വിക്കൊപ്പം ആദ്യമായി നസ്രിയ

പൃഥ്വിരാജിനാപ്പം നസ്രിയ ആദ്യമായി എത്തുന്ന ചിത്രം കൂടിയാണ് കൂടെ. മഞ്ചാടിക്കുരു എന്ന ചിത്രത്തിനു ശേഷം പൃഥ്വിയും അഞ്ജലി മേനോനും വീണ്ടുമൊരുമിച്ചത് ഈ ചിത്രത്തിലൂടെയാണ്. ഉസ്താദ് ഹോട്ടലും ബാംഗ്ലൂര്‍ ഡേയ്‌സും തന്ന ആവേശമാണ് അഞ്ജലി മേനോന്റെ പുതിയ ചിത്രം കാണാനും പ്രേക്ഷകരെ പ്രേരിപ്പിച്ചിരിക്കുന്നത്. അഞ്‌ലി മേനോന്റെ പുതിയ ചിത്രമെന്നതിലുപരി ഒരിടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തുന്നുവെന്നത് തന്നെയായിരിക്കും കൂടെയുടെ മുഖ്യ ആകര്‍ഷണം

കൂടെ പാര്‍വതി

കൂടെ പാര്‍വതി

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം പാര്‍വതിയും അഞ്ജലി മേനോനൊപ്പം വീണ്ടുമൊന്നിച്ച ചിത്രമാണ് കൂടെ. ബാംഗ്ലൂര്‍ ഡേയ്‌സില്‍ സേറയെന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു പാര്‍വ്വതി നടത്തിയിരുന്നത്. കൂടെയില്‍ പൃഥ്വിക്കും പാര്‍വതിക്കുമൊപ്പം ശ്രദ്ധേയമായൊരു വേഷത്തിലാണ് പാര്‍വതിയും എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററില്‍ പൃഥ്വിക്കും നസ്രിയയ്ക്കുമൊപ്പം പാര്‍വതിയെയും കാണിച്ചിരുന്നു.

സോംഗ് ടീസര്‍

സോംഗ് ടീസര്‍

കൂടെയിലെ ആദ്യ പാട്ടിന്റെ ടീസര്‍ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വെല്‍ക്കംബാക്ക് നസ്രിയ എന്ന് കുറിച്ചാണ് പാട്ടിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ടീസറില്‍ നസ്രിയ ഉള്‍പ്പെടുന്ന രംഗങ്ങള്‍ മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. സോംഗ് ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്

ആദ്യ വീഡിയോ സോംഗ്

ആദ്യ വീഡിയോ സോംഗ്

സോംഗ് ടീസറിനു പിന്നാലെ പാട്ടിന്റെ ഫുള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇന്ന് പുറത്തിറങ്ങി. കൂടെയിലെ ആരാരോ എന്ന പാട്ടിന്റെ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്‍ ആമിയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദീക്ഷിത് പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നു. പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X