പുരുഷന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതല്ല എന്റെ ഫെമിനിസം! തുറന്ന് പറഞ്ഞ് നസ്രിയ ഫഹദ്
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുളള നസ്രിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിന് നസ്രിയയുടെ സാന്നിദ്ധ്യമുളളതുകൊണ്ടാണ് മികച്ച സ്വീകാര്യത ലഭിക്കുന്നത്. കൂടെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അനിയത്തിയുടെ വേഷത്തിലാണ് നസ്രിയ എത്തുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ നസ്രിയയുടെ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വെല്‍ക്കം ബാക്ക് നസ്രിയ എന്ന പേരിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ പാട്ട് പുറത്തുവിട്ടിരുന്നത്. പാട്ടിന് നല്‍കിയ സ്വീകരണത്തിന് നസ്രിയ തന്നെ നേരത്തെ നന്ദിയറിച്ച് രംഗത്തുവന്നിരുന്നു. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ഡബ്യൂസിസിയുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നസ്രിയ നല്‍കിയ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്.

നസ്രിയയുടെ തിരിച്ചുവരവ്
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നസ്രിയ. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്ന നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും മടങ്ങിവരവിനൊരുങ്ങുന്നത്. സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം തന്നെ സജീവമായി നസ്രിയ എത്താറുണ്ടായിരുന്നു. ഫഹദിനൊപ്പമുളള സെല്‍ഫി ചിത്രങ്ങളും മറ്റും പങ്കുവെച്ചായിരുന്നു നസ്രിയ എത്താറുണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങളിലെല്ലാം നിരവധി ഫോളോവേഴ്‌സാണ് നടിക്കുളളത്. നസ്രിയയുടെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും പോസ്റ്ററുകളുമെല്ലാം തന്നെ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

കൂടെ
ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കൂടെ. പൃഥ്വിരാജ്,പാര്‍വതി,നസ്രിയ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മൂന്ന് കസിന്‍സിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ് എങ്കില്‍ ഇത്തവണ വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് അഞ്ജലി മേനോന്‍ പുതിയ ചിത്രമാരുക്കിയിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതതരിപ്പിക്കുന്നത്. ഊട്ടിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

പാട്ടിന് ലഭിച്ച സ്വീകാര്യത
കൂടെയിലെ നസ്രിയയുടെതായി പുറത്തിറങ്ങിയ ആദ്യ ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഇതുവരെ രണ്ട് മില്ല്യനോളം ആളുകളാണ് ഈ പാട്ട് യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. രഘുദീക്ഷിതിന്റെ സംഗീതത്തില്‍ ആന്‍ ആമി പാടിയ ആരാരോ കൂടെ എന്ന പാട്ടായിരുന്നു നേരത്തെ പുറത്തിറങ്ങിയിരുന്നത്. നസ്രിയയുടെ സാന്നിദ്ധ്യം തന്നെയായിരുന്നു പാട്ടിന് മികച്ച സ്വീകാര്യത ലഭിക്കാന്‍ കാരണമായിരുന്നത്. പാട്ടിന് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് നേരത്തെ നസ്രിയ സോഷ്യല്‍ മീഡിയയില്‍ എത്തിയതും ശ്രദ്ധേയമായിരുന്നു. തനിക്ക് മുന്‍പ്
നല്‍കിയിരുന്ന സപ്പോര്‍ട്ട് തുടര്‍ന്നും നല്‍കിയതിനാണ് നസ്രിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരുന്നത്.

ഡബ്യൂസിസിയെക്കുറിച്ച് നസ്രിയ
സത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി സിനിമാ രംഗത്ത് നിന്നും ഇത്തരമൊരു കൂട്ടായ്മ വന്നത് വലിയൊരു കാര്യം തന്നെയാണെന്ന് നസ്രിയ പറയുന്നു. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ അവര്‍ക്കൊരു വേദിയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു കൂട്ടായ്മയുടെ പേരില്‍ മലയാള സിനിമാ വ്യവസായത്തെ വിഭജിക്കുന്നത് ശരിയല്ല. കാരണം സിനിമയില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്.നസ്രിയ പറയുന്നു.

പുരുഷന്മാരെ മോശക്കാരാക്കുന്നതല്ല ഫെമിനിസം
പുരുഷന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതല്ല തന്റെ ഫെമിനിസമെന്നും അഭിമുഖത്തില്‍ നസ്രിയ തുറന്നു പറഞ്ഞിരുന്നു. എന്റെ അഭിപ്രായത്തെക്കുറിച്ച് ആരും ചോദിച്ചിട്ടില്ല. ഫെമിനിസത്തെക്കുറിച്ച് ചിന്തിക്കാന്‍ മാത്രം ഞാന്‍ മുതിര്‍ന്നെന്ന് ആരും കരുതുന്നുണ്ടാവില്ല. പക്ഷേ ഫെമിനിസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ എന്റെ ഫെമിനിസം സമത്വത്തെ അടിസ്ഥാനപ്പെടുത്തിയുളളതാണ്. അല്ലാതെ മുഴുവന്‍ പുരുഷന്മാരെയും മോശമായി ചിത്രീകരിച്ചുളളതല്ല..നസ്രിയ പറഞ്ഞു.


Click it and Unblock the Notifications