നസ്രിയയുടെ ക്യൂട്ട് ഫാമിലി! കുടുംബത്തിനൊപ്പമുളള ചിത്രം പങ്കുവെച്ച് നടി

By Midhun Raj

കൂടെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് നസ്രിയ നസീം ഫഹദ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. കൂടെയ്ക്ക് ശേഷം നസ്രിയയുടെ ട്രാന്‍സ് എന്ന ചിത്രവും റിലീസിങ്ങിനൊരുങ്ങുകയാണ്. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെ സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് നസ്രിയ. ഫഹദ് ഫാസിലിനൊപ്പമുളള ചിത്രങ്ങളെല്ലാം താരം എപ്പോഴും പങ്കുവെക്കാറുണ്ട്.

nazriya fahadh

നസ്രിയയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു. അനിയന്‍ നവീന്‍ നാസിമിനും ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പമുളള ഒരു ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ താഴെയായി എന്റെ എല്ലാം എന്നും നടി കുറിച്ചിട്ടുണ്ട്. നടിയുടെ ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

അടുത്തിടെ ട്രാന്‍സിന്റെതായി വന്ന നസ്രിയയയുടെ പോസ്റ്ററും ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തില്‍ ഫഹദിന്റെ നായികയായി തന്നെയാണ് നസ്രിയ എത്തുന്നത്. ഫഹദിന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നസ്രിയയുടെ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Read more about: nazriya നസ്രിയ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X