നീയാണ് ജീവിതം,നിന്നെയാണ് ഞാന്‍ കൂടുതല്‍ സ്‌നേഹിക്കുന്നത് ഓറിയോ
നസ്രിയയുടെ ഓറിയോ സോഷ്യല്‍ മീഡിയയിലെ താരമാണ്. ഫഹദിനൊപ്പമുളള നടിയുടെ മിക്ക ചിത്രങ്ങളിലും ഓറിയോയും ഒപ്പമുണ്ടാവാറുണ്ട്. ഫഹദ് തന്ന ഗിഫ്റ്റെന്നാണ് നസ്രിയ ഓറിയോയെക്കുറിച്ച് പറയാറുളളത്. കുഞ്ഞിനെ പോലെയാണ് നസ്രിയ അതിനെ പരിപാലിക്കാറുളളത്. സിനിമാ സെറ്റുകളില്‍ പോവുമ്പോഴെല്ലാം ഓറിയോയെയും നടി ഒപ്പം കൂട്ടാറുണ്ട്. ഓറിയോയുടെ അഞ്ചാം പിറന്നാള്‍ ദിനത്തില്‍ നസ്രിയയുടെതായി വന്ന പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

"എന്റെ കുറുമ്പന് ഇന്ന് 5 വയസ്സ് തികയുന്നു. എന്റെ മനസ് നിറയെ അവനാണ്. ലോകത്തിലേക്കും വെച്ച് ഏറ്റവും നല്ല കുട്ടിക്ക്' ജന്മദിനാശംസകള്‍. നീയാണ് ജീവിതം. നിന്നെയാണ് ഞാന്‍ എറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് ഓറിയോ. നിന്റെ അമ്മയെ പോലെ നീയും എപ്പോഴും സന്തോഷവാനാണ്. നീ സന്തോഷമായിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും.
എന്റെ ഹൃദയമിടിപ്പിന് ജന്മദിനാശംസകള്‍. എന്റെയോ നിന്റെയോ അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്‌നേഹിക്കും, അത് കഴിഞ്ഞും, നസ്രിയ കുറിച്ചു. നസ്രിയയ്ക്ക് പിന്നാലെ ആരാധകരും ഓറിയോയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. മുന്‍പ് നസ്രിയയുടെ ലോക്കറ്റില്‍ ഫഹദിനും നടിക്കുമൊപ്പം ഓറിയോയുടെ പേരും ചേര്‍ത്തത് വൈറലായിരുന്നു.


Click it and Unblock the Notifications