എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ!! ഫഹദിനോട് ഷൂട്ടിങ്ങിനിടെ നസ്രിയ ചോദിച്ചത്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നടൻ ഫഹദ് ഫാസിലും നസ്രിയയും. വളരെ ചുരുങ്ങിയ സമയം കൊണ്ട് മോളിവുഡിലും കോളിവുഡിലും തന്റേതായ സ്ഥാനം നേടിയെടുക്കാൻ നസ്രിയയ്ക്ക് കഴിഞ്ഞിരുന്നു. മലയാളികളുടെ മാത്രമല്ല കോളിവുഡിനും പ്രിയപ്പെട്ടവാളായിരുന്നു നസ്രിയ. സിനിമയിൽ കത്തി നിന്നപ്പോഴായിരകുന്നു ഫഹദുമായുള്ള നസ്രിയയുടെ വിവാഹം.


സിനിമയിൽ എത്തിയതിനു ശേഷം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് അധികം താരങ്ങളും. എന്നാൽ ഇതുവരെ കണ്ട് വന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു ഫഹദിന്റേയും നസ്റിയയുടേയും പ്രണയം. ഒരുമിച്ച് അഭിനയിക്കുകയും വിവാഹത്തിനു ശേഷം പ്രണയിക്കുകയായിരുന്നു ഇവർ. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇവരുടെ വിവാഹം ഉറപ്പിക്കുന്നത്.

 നസ്രിയ  അന്ന്  ചോദിച്ചത്

ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ്ങ് നടക്കുന്ന സമയം. അകത്തെ മുറിയില്‍ ഫഹദ് ഫാസിലും നസ്രിയയും മാത്രം. പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു: "എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം. ഇത്രയും ഹോണസ്റ്റിയായ ഒരു ചോദ്യ മറ്റൊരു പെൺകുട്ടിയിൽ നിന്ന് കേട്ടിട്ടില്ലെന്ന് ഫഹദ് പറയുന്നു. താരങ്ങളുടെ മനം കവർന്ന പ്രണയ ലേഖനം എന്നുള്ള സ്റ്റാർ ആന്റ് സ്റ്റൈലിലെ പക്തിയിലാണ് ഇക്കാര്യം പുറത്തു വന്നത്

 നസ്രിയ ഉമ്മയ്ക്ക് നൽകിയ വാക്ക്

പരിചയപ്പെടുന്നതിനു മുൻപ് തന്നെ ഫഹദിന്റെ ഉമ്മയ്ക്ക് നസ്രിയയെ ഇഷ്ടമായിരുന്നു. ഉമ്മ ഫഹദിനെ നോക്കുന്നതു പോലെ താൻ ഷാനുവിനെ നോക്കിക്കോളാം എന്നായിരുന്നു ഉമ്മയ്ക്ക് നസ്രിയ നൽകിയ ഉറപ്പ്. അവളെ നോക്കിയതു പോലെ ഞാന്‍ വേറെ ആരെയും നോക്കിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ അതുകൊണ്ട് തന്നെ ഫഹദിനും ഒരു മടിയുമില്ല. ചിലര്‍ പ്രണയത്തിലാവണമെന്നത് ചിലപ്പോള്‍ കാലത്തിന്റെ അനിവാര്യതയാകാം.

 പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡി

ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ മാത്രമാണ് ഫഹദും നസ്രിയയും ഒരുമിച്ച് എത്തിയിട്ടുള്ളത്. ദമ്പതിമാരായിട്ടാണ് ഇവർ ചിത്രത്തിൽ എത്തിയത്. ഇരുവരുടേയും കരിയറിലെ ബെസ്റ്റ് ചിത്രമായിരുന്നു. ചിത്രത്തിനെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ താരജോഡികൾക്കും ലഭിച്ചത്. സിനിമാഭിനയത്തിൽ സജീവമല്ലാഞ്ഞിട്ടു പോലും നസ്രിയ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ്. ഫഹദുമായുള്ള അഭിമുഖങ്ങളിൽ നസ്റിയയെ കുറിച്ചുള്ള ചോദ്യം പതിവാണ്.

  ഒരുമിച്ച് ഒരു ചിത്രം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഫഹദ്- നസ്രിയ ജോഡിയിൽ എത്തുന്ന ചിത്രത്തിനു വേണ്ടിയാണ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവിധ ജീവിതഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഡിസംബറിലാകും ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വിവാഹത്തിനു ശേഷം നസ്രിയ ക്യാമറയ്ക്ക് മുന്നിൽ എത്തിയത് അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലായിരുന്നു. പൃഥ്വിരാജിന്റെ സഹോദരിയായിട്ടായിരുന്നു നസ്രിയയുടെ രണ്ടാം വരവ്. എന്നാൽ മടങ്ങി വരവിലും നടി സിനിമയിൽ സജീവമല്ല. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ മടങ്ങി എത്തിയപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നസ്രിയയ്ക്ക് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X