'ലൈക്കി'ല്‍ നസ്‌റിയയെ തോല്‍പ്പിക്കാന്‍ കഴിയില്ല
ഫേസ്ബുക്ക് ലൈക്കില്‍ നസ്‌റിയ നസീമിനെ തോല്‍പ്പിക്കാന്‍ ഇനി സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പോലും കഴിയില്ല. ആരാധകരുടെ സ്‌നേഹം പ്രകടിപ്പിക്കുന്ന ഫേസ്ബുക്ക് പേജിലെ ലൈക്ക് കോളത്തില്‍ നസ്‌റിയയെ പിന്തുണയ്ക്കുന്നത് 20 ലക്ഷത്തില്‍പ്പരം ആളുകളാണ്.
ഇക്കാര്യത്തില്‍ സൂപ്പര്‍സ്റ്റാറുകളുടെ സ്ഥാനം നസ്‌റിയയ്ക്ക് പിന്നിലാണ്. മോഹന്‍ലാലിന് 14 ലക്ഷവും മമ്മൂട്ടിക്ക് 12 ലക്ഷവും മാത്രമാണ് ലൈക്ക്. 10ലക്ഷം പേരുടെ പിന്തുണയുമായി പിന്നാലെ ദുല്‍ഖര്‍ സല്‍മാനുമുണ്ട്. ഇവര്‍ക്കെല്ലാം നസ്‌റിയ്‌ക്കൊപ്പമെത്താന്‍ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു.

അടുത്തിടെ ഇറങ്ങിയ ചില തമിഴ് ചിത്രങ്ങളാണ് നസ്‌റിയ്ക്ക് വീണ്ടും ആരാധകരെ ഉണ്ടാക്കിയത്. തമിഴിലും മലയാളത്തിലും ഇറങ്ങിയ നേരവും രാജാറാണിയും നസ്‌റിയയെ ശ്രദ്ധേയയാക്കിയ ഹിറ്റുകളാണ്. ധനുഷിനൊപ്പം അഭിനയിച്ച നെയ്യാണ്ടി വിജയം കണ്ടില്ലെങ്കിലും അതിനെ കുറിച്ചുള്ള വിവാദങ്ങളും നസ്‌റിയയ്ക്ക് പ്രശസ്തിയൊരുക്കി.
എന്തായലും മലയാളത്തിലും തമിഴിലും ഇപ്പോള്‍ നസ്‌റിയ തിരക്കിലാണ്. ലൈക്കുകള്‍ ഇനിയും കൂടുമെന്ന് തന്നെ സാരം. ദുല്‍ഖറിന്റെ നായികയായ സലാല മൊബൈല്‍സാണ് ഇനി റിലീസ് ചെയ്യാനുള്ളത്. നിവിന്റെ നായികയായി ഓംശാന്തി ഒശാന എന്ന ചിത്രവും അണിയറയില്‍ തയ്യാറെടുക്കുകയാണ്. അതു കഴിഞ്ഞ് ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രത്തിലും നായികയായി നസ്‌റയയെ കാണാം.


Click it and Unblock the Notifications