ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം ഫഹദിന്റെ നായികയായി നസ്രിയ വീണ്ടും! വാര്‍ത്ത സ്ഥിരീകരിച്ച് ഫഹദ്

By Prashant V R

Recommended Video

ഫഹദിന്റെ നായികയായി നസ്രിയ വീണ്ടും! | Filmibeat malayalam

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയിരുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ നടിക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. നസ്രിയയുടെ മടങ്ങിവരവ് തന്നെയായിരുന്നു കൂടെ എന്ന സിനിമ വന്‍വിജയമാകുവാന്‍ കാരണമായിരുന്നത്. ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു നടി നടത്തിയിരുന്നത്.

ഫഹദിന്റെ പിന്തുണകൊണ്ടുമാത്രമാണ് തനിക്ക് സിനിമയില്‍ മടങ്ങിയെത്താനായത് എന്ന് നസ്രിയ തന്നെ വെളിപ്പെടുത്തിയിരുന്നു. തിരിച്ചുവരവില്‍ അഭിനയത്തിനു പുറമെ നിര്‍മ്മാതാവായും നടി തിളങ്ങിയിരുന്നു. ഫഹദിനെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്ത വരത്തനായിരുന്നു നസ്രിയ നിര്‍മ്മിച്ചിരുന്നത്. ഇപ്പോഴിതാ ഫഹദിന്റെ പുതിയ ചിത്രത്തിലെ നായികയും നസ്രിയയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഫഹദ് തന്നെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചിരുന്നത്.

നസ്രിയയും ഫഹദും

നസ്രിയയും ഫഹദും

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയിലൂടെ ഒന്നിച്ച കൂട്ടുകെട്ടിനെ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയിരുന്നു. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം മാതൃകാ ദമ്പതികളായി ഇവര്‍ മുന്നോട്ടു പോയതെല്ലാം ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരുന്നു. നസ്രിയയുടെ തിരിച്ചുവരവില്‍ എറ്റവും കൂടുതല്‍ സന്തോഷിച്ചിരുന്നത് ഫഹദ് തന്നെയായിരുന്നു. കൂടെയുടെ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ എത്തിയ സമയം തന്റെ സന്തോഷം ആരാധകരുമായി ഫഹദ് പങ്കുവെച്ചിരുന്നു. വരത്തനില്‍ നിര്‍മ്മാതാവായി നസ്രിയ എത്തിയപ്പോഴും നല്ലൊരു പ്രൊഡ്യൂസര്‍ കൂടിയാണ് താനെന്ന് നസ്രിയ തെളിയിച്ചതായും ഫഹദ് അഭിപ്രായപ്പെട്ടിരുന്നു.

ട്രാന്‍സില്‍ നായിക

ട്രാന്‍സില്‍ നായിക

തന്റെ അടുത്ത ചിത്രത്തില്‍ നായിക നസ്രിയ തന്നെയാണെന്ന് ഫഹദ് തന്നെയായിരുന്നു അറിയിച്ചിരുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലാണ് നസ്രിയ നായികാ വേഷത്തില്‍ എത്തുന്നത്. ഒരു അഭിമുഖത്തിലായിരുന്നു ഫഹദ് ഇക്കാര്യം പങ്കുവെച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ട്രാന്‍സിന്റെ അടുത്ത ഷെഡ്യൂള്‍ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഫഹദ് തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഉസ്താദ് ഹോട്ടല്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള ഫീച്ചര്‍ ഫിലിം കൂടിയാണ് ട്രാന്‍സ്. അന്‍വര്‍ റഷീദിന്റെ സുഹൃത്ത് അമല്‍ നീരദാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് വിന്‍സെന്റ് വടക്കനാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ജാക്‌സണ്‍ വിജയ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

റിലീസ് അടുത്ത വര്‍ഷം

റിലീസ് അടുത്ത വര്‍ഷം

അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുകയെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഫഹദിന്റെ ആരാധകരും സിനിമാ പ്രേമികളും വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. തന്റെ ജീവിതത്തിലെ എറ്റവും വലിയ സിനിമയാണ് ട്രാന്‍സെന്ന് മുന്‍പ് ഫഹദ് ചിത്രത്തെ വിശേഷിപ്പിച്ചിരുന്നു.ഫഹദിനും നസ്രിയയ്ക്കും ഒപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

കുമ്പളങ്ങി നൈറ്റ്‌സ്

കുമ്പളങ്ങി നൈറ്റ്‌സ്

വരത്തനു ശേഷം കുമ്പളി നൈറ്റസ് എന്ന ചിത്രവും നസ്രിയ നിര്‍മ്മിക്കുന്നുണ്ട്. മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം,സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്കൊപ്പം ഫഹദും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്,.നസ്രിയ,ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X