»   » മലയാളികളുടെ കാന്താരി പെണ്ണ് വീണ്ടും സിനിമയിലേക്ക്! തിരിച്ച് വരുന്ന നസ്രിയയ്ക്ക് ആരാധകരുടെ പിന്തുണ!!

മലയാളികളുടെ കാന്താരി പെണ്ണ് വീണ്ടും സിനിമയിലേക്ക്! തിരിച്ച് വരുന്ന നസ്രിയയ്ക്ക് ആരാധകരുടെ പിന്തുണ!!

Posted By:
Subscribe to Filmibeat Malayalam
ഒടുവില്‍ നസ്രിയ മനസ്സ് തുറന്നു | filmibeat Malayalam

ടെലിവിഷന്‍ റിയാലിറ്റി ഷോ അവതാരികയായി മലയാള സിനിമയിലേക്കെത്തിയ നസ്രിയ പ്രേക്ഷകരെ വളരെയധികം സ്വാധീനിച്ച നടിയായിരുന്നു. ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയയുടെ തിരിച്ച് വരവ് കാത്തിരുന്ന ആരാധകരോട് ഒടുവില്‍ നസ്രിയ തന്നെ അക്കാര്യം പറഞ്ഞിരിക്കുകയാണ്.

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ തന്റെ പുതിയ സിനിമയെ കുറിച്ച് നസ്രിയ പറഞ്ഞിരിക്കുന്നത്. വിവാഹത്തിന് മുമ്പ് അഞ്ജലി മേനോന്റെ ചിത്രത്തില്‍ തന്നെയായിരുന്നു നസ്രിയ അഭിനയിച്ചിരുന്നത്. തിരിച്ച് വരവും അഞ്ജലിയ്‌ക്കൊപ്പം തന്നെയായിരിക്കുകയാണ്.

നസ്രിയയുടെ തിരിച്ച് വരവ്

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള പുതുമുഖനടിയാണ് നസ്രിയ നസീം. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത സത്യമായിരിക്കുകയാണ്. താന്‍ സിനിമയിലേക്ക് തിരിച്ച് വരുന്നതായി നസ്രിയ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

അഞ്ജലി മേനോന്‍ ചിത്രം

എപ്പോഴാണ് അടുത്ത സിനിമ എന്ന് എവിടെ പോയാലും എല്ലാവരും ചോദിക്കുമായിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ഇവിടെയുണ്ട്. പൃഥ്വിരാജിനും പാര്‍വതിയ്ക്കുമൊപ്പം ഞാനും അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഉണ്ടാവുമെന്നാണ് നസ്രിയ പറഞ്ഞിരിക്കുന്നത്.

ബാംഗ്ലൂര്‍ ഡേയ്സ്

ഇപ്പോള്‍ നിര്‍മ്മിക്കുന്ന സിനിമയുടെ അതേ കൂട്ടുകെട്ടില്‍ പിറന്ന സിനിമയായിരുന്നു ബാംഗ്ലൂര്‍ ഡേയ്സ് ചിത്രത്തിലായിരുന്നു അവസാനമായി നസ്രിയ അഭിനയിച്ചിരുന്നത്.

ചിത്രീകരണം

പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവരെ കേന്ദ്ര കഥാപാത്രമായി എത്തിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഊട്ടിയാണെന്നാണ് പറയുന്നത്. വരും ദിവസങ്ങളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിന്റെ തിരക്ക്

പൃഥ്വിരാജ് ഒന്നിലധികം സിനിമകളിലാണ് ഒന്നിച്ചഭിനയിക്കുന്നത്. അതിനാല്‍ തന്നെ സിനിമകളുടെ തിരക്കുകളിലാണ്. രണം എന്ന സിനിമയുടെ ചിത്രീകരണം യുഎസ്എ യില്‍ നടക്കുമ്പോള്‍ മൈസ്‌റ്റോറി മൈസൂരുവില്‍ തുടങ്ങിയിരിക്കുകയാണ്.

പാര്‍വതിയുടെ സിനിമകള്‍

പൃഥ്വിരാജിനൊപ്പം പാര്‍വതിയും മൈ സ്റ്റോറിയില്‍ അഭിനയിക്കുന്നുണ്ട്. ഒപ്പം പാര്‍വതിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായി ഖ്വാരബ് ഖ്വാരബ് സിംഗിള്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

English summary
Nazriya confirmed that she will be working in an Anjali Menon film, which also features Prithvirajand Parvathy in important roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X