»   »  ഉദയനിധിയുടെ നായികയായി നസ്രിയ

ഉദയനിധിയുടെ നായികയായി നസ്രിയ

Posted By:
Subscribe to Filmibeat Malayalam
നാള്‍ക്കുനാള്‍ കരിയറില്‍ ഉയരങ്ങളിലേയ്ക്കുപോവുകയാണ് പുതുതാരം നസ്രിയ നസീം. അവതാരകയുടെ റോളിലും മോഡലിന്റെ റോളിലുമെല്ലാം മികച്ച അഭിപ്രായം നേടിയ നസ്രിയയുടെ അഭിനയമികവിന്റെ കാര്യത്തിലും നസ്രിയെക്കുറിച്ചാര്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകാനിടയില്ല. ഈ കഴിവുതന്നെയാണ് കരിയറില്‍ കണ്ണുചിമ്മിത്തുറക്കും മുമ്പ് നസ്രിയയെ ഉയരത്തിലേയ്‌ക്കെത്തിക്കുന്നത്.

മലയാളത്തില്‍ തരംഗമാകുന്നതിനൊപ്പം തന്നെ തമിഴകത്തും നസ്രിയയ്ക്ക് മികച്ച സ്വീകരണം ലഭിയ്ക്കുന്നുണ്ട്. ധനുഷിന്റെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നസ്രിയ അടുത്തതായി അഭിനയിക്കുന്നത് തമിഴിലെ യുവതാരം ഉദയനിധി സ്റ്റാലിന്റെ നായികയായിട്ടാണ്.

നവാഗതനായ ജഗദീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവര്‍ ജോഡി ചേരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയെടുക്കുന്ന ഈ ചിത്രം റെഡ് ജയന്റ്‌സ് ഫിലിംസ് ആണ് നിര്‍മ്മിക്കുന്നത്.

നേരത്തിന്റെ തമിഴ് റീമേക്ക്, തിരുമണം എന്ന നിക്കാഹ്, രാജ റാണി തുടങ്ങിയ ചിത്രങ്ങളിലാണ് തമിഴകത്ത് നസ്രിയ അഭിനയിക്കുന്നത്. രാജ റാണിയില്‍ നയന്‍താരയാണ് നായികയെങ്കിലും നസ്രിയഎത്തുന്നത് പ്രധാനവേഷത്തിലാണ്. ബാലതാരമെന്ന നിലയില്‍ പളുങ്ക്, പ്രമാണി, ഒരു നാള്‍ വരും തുടങ്ങിയ ചിത്രങ്ങളിലും നസ്രിയ അഭിനയിച്ചിട്ടുണ്ട്.

English summary
Nazriya Nazim will play opposit Udhayanidhi Stalin for a new movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam