»   » നസ്‌റിയ തിരിച്ചു വരുന്നു, ഭര്‍ത്താവ് ഫഹദിന്റെ നായികയായി

നസ്‌റിയ തിരിച്ചു വരുന്നു, ഭര്‍ത്താവ് ഫഹദിന്റെ നായികയായി

Posted By:
Subscribe to Filmibeat Malayalam

സംസ്ഥാന പുരസ്‌കാരം ലഭിച്ചത് തിരിച്ചുവരവിന് പ്രചോദനമായി എന്ന് നസ്‌റിയ നസീം പറഞ്ഞിരുന്നു. ആ പ്രചോദനത്തില്‍ നസ്‌റിയ തിരിച്ചുവരുന്നു. ഭര്‍ത്താവ് ഫഹദ് ഫാസിലിന്റെ നായികയായിട്ട് തന്നെയാണ് നസ്‌റിയയുടെ തിരിച്ചുവരവ്. അന്‍വര്‍ റഷീദാണ് യഥാര്‍ത്ഥ ജീവിതത്തിലെ ഈ ജോഡികളെ വീണ്ടും ഒന്നിപ്പിച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയെ നായകനാക്കി രാജമാണിക്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ, മോഹന്‍ലാലിനെ നായകനാക്കി ചോട്ടാ മുംബൈ എന്ന ഹാസ്യ ചിത്രമൊരുക്കിയ അന്‍വര്‍ റഷീദാണ് ഫഹദ് ഫാസിലും നസ്‌റിയ നസീനും ആദ്യമായി ഓണ്‍സ്‌ക്രീന്‍ കപ്പിള്‍സായി അഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് നിര്‍മിച്ചത്.

Nazriya_Fahad

ഫഹദിനെയും നസ്‌റിയയും താരജോഡികളാക്കി മണിയറയിലെ ജിന്ന് എന്ന ചിത്രം സംവിധാനം ചെയ്യാനായിരുന്നു ആദ്യം അന്‍വര്‍ റഷീദ് പ്ലാനിട്ടിരുന്നത്. രഘുനാഥ് പാലേരിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരുന്നത്. എന്നാല്‍ തിരക്കഥയില്‍ തൃപ്തിയില്ലാതെ വന്നപ്പോള്‍ അന്‍വര്‍ റഷീദ് ഈ ചിത്രം ഉപേക്ഷിച്ചു. ഫഹദിനെയും നസ്‌റിയയെയും തന്നെ താരജോഡികളാക്കി മറ്റൊരു ചിത്രം സംവിധാനം ചെയ്യാനാണ് ഇപ്പോള്‍ അന്‍വറിന്റെ പ്ലാന്‍.

വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നസ്‌റിയ തിരിച്ചുവരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. എന്നാല്‍ സംസ്ഥാന പുരസ്‌കാരം ലഭിച്ചതോടെ അധികം വൈകാതെ താന്‍ തിരിച്ചുവരും എന്ന് നടി അറിയിച്ചിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ്, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് നസ്‌റിയയ്ക്ക് മികച്ച നടിയക്കുള്ള സംസ്ഥാന പുരസ്‌കാരം നല്‍കിയത്.

അതേ സമയം, ഫഹദ് ഫാസില്‍ ഇപ്പോള്‍ ആഷിഖ് അബു നിര്‍മിച്ച്, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഫോട്ടോഗ്രാഫറായി ഫഹദ് ഫാസിലെത്തുന്ന ചിത്രത്തില്‍ അനുശ്രീയും അനുപമ പരമേശ്വരനുമാണ് നായികമാര്‍. അത് കഴിഞ്ഞ് സിദ്ദിഖ് - ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും.

English summary
Nazriya to make a comeback to films with Fahad Fazil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam