റോഷനോടൊപ്പം ആടിപ്പാടി നസ്രിയ!! കൂടെയിലെ പറന്നേ വീഡിയോ ഗാനം പുറത്ത്, കാണൂ
ഊട്ടിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന അതിഗംഭീരമായ ഗാനമാണ് പറന്നേ
നസ്രിയയുടെ രണ്ടാം വരവ് ഗംഭീരമാകുമെന്ന് ഉറപ്പാണ്. അഞ്ജലി മേനോൻ ചിത്രമായ കൂടെയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. പറന്നേ' ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. നസ്രിയയുടെ ജോഡിയായി റോഷൻ മാത്യൂസാണ് എത്തുന്നത്. വളരെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിദ്ധാർഥ് മേനോനും പാട്ടിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഘു ദീക്ഷിത് ആണ് സംഗീതം നൽകിയിരിക്കുന്നത്.ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്.ഊട്ടിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന അതിഗംഭീരമായ ഗാനമാണ് പറന്നേ. ക്യാമ്പസും പ്രണയവുമെല്ലാം പാട്ടിൽ ദൃശ്യമാകുന്നുണ്ട്.

ബാംഗ്ലൂർ ഡെയ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോന്റെ ഏറ്റവും പുതിയ ചിത്രമാണ് കൂടെ. സഹോദരന്റേയും സഹോദരിയുടേയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ ചിത്രത്തിലെത്തുന്നത്. മാല പാർവതി,സംവിധായകൻ രഞ്ജിത്ത് അച്ഛനും അമ്മയുമായി എത്തുമ്പോൾ അതുല്‍ കുല്‍ക്കര്‍ണിയും നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ലിറ്റില്‍ സ്വയംപാണ്. എം. ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജൂലൈ പതിനാറിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications