താരപുത്രനെ കയ്യിലെടുത്ത് നസ്രിയയുടെ സഹോദരൻ നവീൻ!! കുഞ്ഞിന്റെ പിന്നാലെ ആരാധകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നാസിം. ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോഴിത സിനിമയിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് നസ്രിയയുടെ സഹോദരൻ നവീൻ നസീം. സൗബിൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമായ അമ്പിളിയിലൂടെയാണ് നവീൻ അരങ്ങേറ്റം കുറിയ്ക്കുന്നത്.

naveen nazim

നവീന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ചിത്രമാണ് ഇപ്പോൾ പ്രേക്ഷകരുടെ ചർച്ച വിഷയം. കൈ കുഞ്ഞുമായി നിൽക്കുന്ന ചിത്രമാണ് നവീൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കുഞ്ഞിന്റെ പിന്നാലെയാണ് പ്രേക്ഷകർ. ഒടുവിൽ ഇതൊരു താരപുത്രനാണെന്ന് കണ്ടെത്തുകയായിരുന്നു.

നവീന്റെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് സൗബിന്റെ മകൻ ഓർഹാനാണ്. കുഞ്ഞിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മെയ് 10 നാണ് സൗബിന് കുഞ്ഞ് ജനിക്കുന്നത്. താരം തന്നെയാണ് കുഞ്ഞിന്റെ ചിത്രം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിരുന്നത്. കൂടാതെ ഭാര്യയും കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും സൗബിൻ പോസ്റ്റ് ചെയ്തിരുന്നു.

2019 സൗബിന് മികച്ച വർഷമാണ്. കരിയറിലെ ഫാമിലി ലൈഫിലും ഒരുപിടി സന്തോഷം തേടിയെത്തിയ വർഷമായിരുന്നു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ സൗബിൻ ചിത്രം കുമ്പളങ്ങി നൈറ്റ്സ് മുതൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ വൈറസ് വരെ സൂപ്പർ ഹിറ്റായിരുന്നു. ഇനിയും മികച്ച ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X