ഒഴിവ് സമയം ആഘോഷമാക്കി നസ്രിയയും അമാലും!! ചിത്രം പുറത്ത്..
സിനിമയിൽ സജീവമല്ലെങ്കിലും അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നാസീം. വിവാഹത്തിനു ശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് താരം. തങ്ങളുടെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോൾ ഒരു പുതിയ ചിത്രവുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം . ഇക്കുറി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ നസ്രിയയ്ക്കൊപ്പമുള്ളത് ഫഹദ് അല്ല.

സിനിമയിൽ ഇല്ലെങ്കിൽ പോലും ദുൽഖറിന്റെ ഭാര്യ അമാൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ദുൽഖറും അമാലുമായി വളരെ അടുത്ത ബന്ധമാണ് നസ്രിയയ്ക്കുള്ളത്. അമാലുമായുള്ള ഒരു രസകരമായ ചിത്രമാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മു എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം നസ്രിയ പങ്കുവെച്ചിരിക്കുന്നത്. അമാലിന്റേയും നസ്രിയയുടേയും സൗഹൃദം മോളിവുഡിൽ ചർച്ച വിഷയമാണ്. ഇരുവരുടേയും സൗഹൃദത്തെ കുറിച്ച് ദുൽഖർ തന്നെ പല അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ട്രാൻസ് എന്ന ചിത്രത്തിനു വേണ്ടിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഫഹദും നസ്രിയയും ഒരുമിച്ചെത്തുന്ന ചിത്രമാണിത്. 2017 ൽ ചിത്രീകരണം ആരംഭിച്ച ചിത്രം 2019 ആഗസ്റ്റിലായിരുന്നു അവസാനിച്ചത്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നതും അൻവർ റഷീദ് എന്റർടെയ്മെന്റ്സ് തന്നെയാണ്. ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications











