ലെഗ്‌ഡേ ഹാഷ്ടാഗില്‍ പുതിയ ചിത്രവുമായി നസ്രിയ! ഫഹദിനൊപ്പമുളള ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടി നസ്രിയ. ബാലതാരമായി സിനിമയില്‍ എത്തിയ താരം പിന്നീട് നായികാ വേഷങ്ങളിലും തിളങ്ങിയിരുന്നു. യുവതാരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ നടി വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി എത്താറുണ്ട്. ലോക്ഡൗണ്‍ കാലവും ഫഹദ് ഫാസിലുമൊത്തുളള പുതിയ ചിത്രങ്ങളെല്ലാം മുന്‍പ് നസ്രിയ പങ്കുവെച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലാത്ത ഫഹദിന്റെ വിശേഷങ്ങളെല്ലാം നസ്രിയയാണ് പങ്കുവെക്കാറുളളത്. അതേസമയം നസ്രിയയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫഹദിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ലെഗ് ഡേ എന്ന ഹാഷ്ടാഗും ചിത്രത്തോടൊപ്പം നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറച്ചിരുന്നു.

ചിത്രത്തില്‍ ഫഹദിനൊപ്പം

ചിത്രത്തില്‍ ഫഹദിനൊപ്പം സ്ലിം ആയിട്ടാണ് നസ്രിയയുളളത്. നടിയുടെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം തന്നെ എത്തിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് ഫഹദും നസ്രിയയും ജീവിതത്തിലും ഒന്നിച്ചത്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്.

വിവാഹ ശേഷം നാല് വര്‍ഷത്തിന്‌

വിവാഹ ശേഷം നാല് വര്‍ഷത്തിന്‌ ശേഷമാണ് നസ്രിയ വീണ്ടും സിനിമയില്‍ സജീവമായത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്. തിരിച്ചുവരവില്‍ അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും ഗായികയായുമൊക്കെ നസ്രിയ തിളങ്ങിയിരുന്നു. അതേസമയം വിവാഹ ശേഷം നസ്രിയ നല്‍കാറുളള പിന്തുണയെ കുറിച്ചൊക്കെ ഫഹദ് തുറന്നുപറഞ്ഞിട്ടുണ്ട്.

വിവാഹ ശേഷം

വിവാഹ ശേഷം ഈ വര്‍ഷമാദ്യം ട്രാന്‍സ് എന്ന ചിത്രത്തിലും ഫഹദും നസ്രിയയും ഒന്നിച്ചഭിനയിച്ചിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. തിരുവോണത്തിന് പുറത്തിറങ്ങിയ മണിയറയിലെ അശോകനാണ് നസ്രിയയുടെതായി ഒടുവില്‍ ഇറങ്ങിയ ചിത്രം.

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അതിഥി വേഷത്തിലാണ് നസ്രിയ അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരമാണ് നസ്രിയ. തമിഴില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നടി തിളങ്ങിയിരുന്നു. അറ്റ്‌ലീ സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രത്തിലെ നടിയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആര്യയാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയിരുന്നത്.

Read more about: nazriya fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X