അമാലിനും സുപ്രിയയ്ക്കുമൊപ്പം ഒത്തുകൂടി നസ്രിയ, താരപത്‌നിമാര്‍ ഒരുമിച്ചുളള ചിത്രം വൈറല്‍
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നസ്രിയ. ബാലതാരായി സിനിമയിലെത്തിയ താരം തുടര്‍ന്ന് നായികാ വേഷങ്ങളിലും തിളങ്ങിയിരുന്നു. മലയാളം, തമിഴ് ഇന്‍ഡസ്ട്രികളിലായി യുവതാരങ്ങളുടെയെല്ലാം നായികയായും നസ്രിയ അഭിനയിച്ചു. വിവാഹ ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് നടി വീണ്ടും സിനിമയില്‍ സജീവമായത്. കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. പിന്നാലെ ട്രാന്‍സ്, മണിയറയിലെ അശോകന്‍ തുടങ്ങിയ സിനിമകളിലും നസ്രിയ അഭിനയിച്ചു.

സിനിമാതിരക്കുകള്‍ക്കിടെയിലും സൗഹൃദങ്ങളും കാത്തുസൂക്ഷിക്കാറുളള താരമാണ് നസ്രിയ. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ അനിയത്തി കുട്ടി കൂടിയാണ് നസ്രിയ. ഇവരുടെ ഭാര്യമാരുമായും അടുത്ത സൗഹൃദമാണ് നടിക്കുളളത്. അതേസമയം സുപ്രിയക്കും അമാലിനുമൊപ്പമുളള നസ്രിയയുടെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കഴിഞ്ഞ രാത്രി ചെലവഴിച്ചത് ഇവര്‍ക്കൊപ്പമായിരുന്നു എന്ന് കുറിച്ചാണ് നസ്രിയ എത്തിയത്. സിനിമാരംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയെന്ന് മുന്‍പ് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
Recommended Video
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചേട്ടനും അനിയത്തിയുമായി പൃഥ്വിയും നസ്രിയയും ചിത്രത്തില്‍ അഭിനയിച്ചു. സിനിമ തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പം സലാല മൊബൈല്‍സ് എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിച്ചത്. പിന്നാലെ വായെ മൂടി പേസവും, ബാഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. തെലുങ്കില്‍ നാനിയുടെ നായികയായുളള അണ്ടെ സുന്ദരാനികി എന്ന ചിത്രമാണ് നസ്രിയയുടെ പുതിയ സിനിമ. മലയാളം, തമിഴ് ഭാഷകളില്‍ തിളങ്ങിയ നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.


Click it and Unblock the Notifications