»   » അഭ്യൂഹങ്ങള്‍ക്ക് വിട, നസ്രിയ സിനിമയിലേക്ക് തിരിച്ച് വരുന്നു... പറയുന്നത് മറ്റാരുമല്ല ഫഹദ് ഫാസില്‍!

അഭ്യൂഹങ്ങള്‍ക്ക് വിട, നസ്രിയ സിനിമയിലേക്ക് തിരിച്ച് വരുന്നു... പറയുന്നത് മറ്റാരുമല്ല ഫഹദ് ഫാസില്‍!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് താരദമ്പതികളെന്ന് വിശേഷണം നേടിയവരാണ് ഫഹദ് ഫാസിലും നസ്രിയയും. തന്റെ കരിയറില്‍ നസ്രിയ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. 

ഇല്യാനയുടെ നാഭിയ്ക്ക് നേരെ സംവിധായകന്‍ എറിഞ്ഞത് കല്ല്! എന്തിനെന്നോ???

അജിത്തിന് ചേരുന്നത് അച്ഛന്‍ വേഷം, വയസന്മാര്‍ ബോളിവുഡില്‍ അതാണ് ചെയ്യുന്നത്!

വിവാഹ ശേഷം ഏതൊരു താരവും അഭിമുഖീകരിക്കുന്ന ആ ചോദ്യം നിരവധി തവണ നസ്രിയയും ഫഹദും ആരാധകരില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. നസ്രിയ തിരികെ സിനിമയിലേക്ക് വരുമോ എന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്  ഫഹദ് ഫാസില്‍.

നസ്രിയ വീണ്ടു സിനിമയിലേക്ക്

നസ്രിയയുടെ തിരിച്ചുവരവിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലിനില്‍ക്കുന്നതിനിടെ ഇക്കാര്യം ഫഹദ് വ്യക്തമാക്കിയിരിക്കുകയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ തിരിച്ചു വരുന്നതായി ഫഹദ് ഫാസില്‍ വ്യക്തമാക്കിയത്.

നായകനും സിനിമയും

നസ്രിയ തിരിച്ച് വരുന്നു എന്ന് വെളിപ്പെടുത്തിയതല്ലാതെ സിനിമയേക്കുറിച്ചോ അത് ഏത് ഭാഷയിലാണെന്നതിനേക്കുറിച്ചോ ഫഹദ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തെ സംബന്ധിക്കുന്ന യാതൊരു സൂചനയും താരം അഭിമുഖത്തില്‍ നല്‍കിയില്ല.

അഞ്ജലി മേനോന്‍ ചിത്രം

ബാംഗ്ലൂര്‍ ഡേയ്‌സ് സംവിധാനം ചെയ്ത അഞ്ജിലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയയായിരിക്കും നായിക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിലെ കാസ്റ്റിംഗ് പൂര്‍ത്തിയാട്ടില്ലെന്ന് കഴിഞ്ഞ ദിവസം അഞ്ജലി മേനോന്‍ വ്യക്തമാക്കിയിരുന്നു.

ബ്ലാംഗ്ലൂര്‍ ഡെയ്‌സിലെ പ്രണയം

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരുടേയും കുടുംബങ്ങള്‍ ചേര്‍ന്ന് വിവാഹം ഉറപ്പിക്കുന്നത്. കുടുംബങ്ങള്‍ തീരുമാനിച്ച വിവാഹമെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞിരുന്നതെങ്കിലും തങ്ങള്‍ പ്രണയത്തിലായിരുന്നെന്ന് പിന്നീട് ഫഹദ് വ്യക്തമാക്കിയിരുന്നു.

ബാലതാരമായി എത്തിയ നസ്രിയ

ടെലിവിഷന്‍ അവതാരകയായി എത്തിയ നസ്രിയ ബാലതാരമായിട്ടായിരുന്നു സിനിമയില്‍ അരങ്ങേറിയത്. പളുങ്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച നസ്രിയ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പ്രമാണിയില്‍ അഭിനയിക്കുന്നത്.

വഴിത്തിരിവായ പ്രമാണി

ഫഹദ് ഫാസിലിന്റേയും നസ്രിയുടേയും ജീവിത്തില്‍ പ്രമാണി എന്ന ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. കൈ എത്തും ദൂരത്ത് എന്ന ആദ്യ ചിത്രം പരാജയപ്പെട്ട ശേഷം ഫഹദ് സിനിമയിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു പ്രമാണി. പളുങ്കിന് ശേഷം നാല് വര്‍ഷത്തിന് ശേഷമായിരുന്നു നസ്രിയ പ്രമാണിയില്‍ അഭിനയിക്കുന്നത്. പിന്നീട് ഇരുവര്‍ക്കും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

നിവിന്‍ പോളിയുടെ നായിക

നിവിന്‍ പോളി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ യുവ എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ ഒരുക്കിയ നേരം എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ നായികയായി അരങ്ങേറിയത്. തമിഴിലും നസ്രിയ സാന്നിദ്ധ്യം അറിയിച്ചു.

English summary
Fahadh Faasil confirmed Nazriya's re-entry in Cinema. But he didn't reveal the movie and other details.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam