TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ജയ് മതം മാറിയത് നസ്റിയയ്ക്ക് വേണ്ടിയോ?
തമിഴ് നടന് ജയ് ഒരു മലയാള നടിയ്ക്ക് വേണ്ടി മതം മാറിയെന്ന വാര്‍ത്ത തമിഴകത്തെയും മലയാള സിനിമാ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ആ മലയാള നായിക ആരാണെന്ന് പറഞ്ഞില്ലെങ്കിലും ചില സൂചനകള്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ നല്‍കിയിരുന്നു.
പെണ്‍കുട്ടി ഇടക്കാലത്ത് ഒന്ന് രണ്ട് ചിത്രങ്ങളിലൂടെ തമിഴകത്ത് സജീവമായിട്ടുണ്ട്. ജയ്ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സൂചനകളങ്ങനേ നീങ്ങുമ്പോള്‍ കേള്‍ക്കാന്‍ പാടില്ലാത്ത ഒന്നും അതിനൊപ്പം കേട്ടു. ജയ് മതം മാറിയത് മലയാളത്തിന്റെ യങ് സ്റ്റാര്‍ ഫഹദ് ഫാസിലുമായി കല്യാണമുറപ്പിച്ചു വച്ചിരിക്കുന്ന നസ്റിയ നസീമിന് വേണ്ടിയാണെന്ന്!

നെയ്യാണ്ടി, രാജാറാണി എന്നീ ചിത്രങ്ങളിലൂടെ നസ്റിയ നസീം സമീപകാലത്ത് തമിഴകത്ത് സജീവമായിരുന്നു. ജയ്ക്കൊപ്പം രാജറാണിയില്‍ അഭിനയിച്ചിട്ടുണ്ട്. പോരാത്തതിന് മുസ്ലീ പെണ്‍കുട്ടിയും. ഗോസിപ്പ് വിശ്വസിക്കാതിരിക്കേണ്ട വല്ല കാരണവുമുണ്ടോ.
എന്നാല്‍ കേട്ടപാടെ സംഭവം വെള്ളം കൂട്ടാതെ വിഴുങ്ങാന്‍ വരട്ടെ. ഈ ഗോസിപ്പ് ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ഏത് പൊട്ടനും വിലയിരുത്താവുന്നതേയുള്ളൂ. നസ്റിയ നസീമും ജയ് യും ഒരുമിച്ചഭിനയിക്കുന്ന ഒരു പുതിയ ചിത്രമുണ്ട്. 'തിരുമണം എന്നും നിക്കാഹ്'. തെന്നിന്ത്യന്‍ വിവാഹത്തെ കുറിച്ച് പറയുന്ന ഒരു പ്രണയ കഥയാണ് ഈ ചിത്രം.
നിക്കാഹ് എന്ന വാക്ക് തലക്കെട്ടിലുള്ളതുകൊണ്ട് 'നസ്റിയയ്ക്കും ജയ്ക്കും നിക്കാഹ്' എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ആ നിലയ്ക്ക് ഈ ഗോസിപ്പ് തീര്‍ത്തും ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. ഇനിയഥവാ ജയ് മതം മാറിയാലും ആ പെണ്‍കുട്ടി നസ്റിയ നസീം ആകാന്‍ ഒരു വഴിയുമില്ല. അതിന് ഫഹദങ്ങ് സമ്മതിക്കുമോ.