»   » ഫഹദും പൃഥ്വിയും നല്‍കിയ സര്‍പ്രൈസ്, നസ്രിയയുടെ പിറന്നാളാഘോഷം പൊടിപൊടിച്ചു, വീഡിയോ വൈറല്‍!

ഫഹദും പൃഥ്വിയും നല്‍കിയ സര്‍പ്രൈസ്, നസ്രിയയുടെ പിറന്നാളാഘോഷം പൊടിപൊടിച്ചു, വീഡിയോ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam
ഫഹദും പൃഥ്വിയും നസ്രിയക്ക് നല്‍കിയ സർപ്രൈസ് | filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം. ബാലതാരത്തില്‍ നിന്നും നായികയായി എത്തിയപ്പോള്‍ മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചത്. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. പൃഥ്വിരാജ്, പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഊട്ടിയില്‍ വെച്ചായിരുന്നു ചിത്രത്തിന് തുടക്കമായത്.

ഫഹദിന്‍റെ പ്രിയതമ, പൃഥ്വിയുടെ കുഞ്ഞനുജത്തി, നസ്രിയയ്ക്ക് പിറന്നാള്‍, പൃഥ്വി നല്‍കിയ ആശംസ, കാണൂ!

പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവരുടെ സഹോദരിയായി മികച്ച പ്രകടനമായിരുന്നു നസ്രിയ ബാംഗ്ലൂര്‍ ഡേയ്‌സില്‍ കാഴ്ച വെച്ചത്. പൃഥ്വിരാജിനൊപ്പമുള്ള നസ്രിയയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പിറന്നാള്‍ ദിനത്തില്‍ നസ്രിയയ്ക്ക് ആശംസ നേര്‍ന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

നസ്രിയയുടെ പിറന്നാള്‍ ആഘോഷിച്ചു

നസ്രിയയുടെയും സഹോദരന്റെയും പിറന്നാള്‍ ഒരേ ദിവസമാണ്. അഞ്ജലി മേനോന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ിത്തവണ ഇരുവരും പിറന്നാള്‍ ആഘോഷിച്ചത്.

പൃഥ്വിക്കൊപ്പം ഫഹദും

ഫഹദ് ഫാസില്‍, പൃഥ്വിരാജ്, പാര്‍വ്വതി തുടങ്ങിയവര്‍ക്കൊപ്പമാണ് ഇത്തവണത്തെ ആഘോഷം. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നസ്രിയയെപ്പോലൊരു അനിയത്തി

നസ്രിയയെ പരിചയപ്പെട്ടത് മുതല്‍ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന് ആഗ്രഹമാണ് മനസ്സ് നിറയെ എന്ന് പൃഥ്വിരാജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കുഞ്ഞനുജത്തിക്ക് പിറന്നാള്‍ ആശംസ

കുഞ്ഞനുജത്തിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. മനോഹരമായ ഒരു ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. കുഞ്ഞനുജത്തിയെന്ന് വിളിച്ചാണ് താരം ആശംസ നേര്‍ന്നത്.

ഫഹദും ആഘോഷത്തിനെത്തി

പ്രിയതമയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഫഹദും എത്തിയിരുന്നു. ഫഹദ് ഫാസിലിനും പാര്‍വ്വതിക്കും പൃഥ്വിരാജിനും കേക്ക് നല്‍കുന്ന നസ്രിയയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

വീഡിയോ കാണൂ

നസ്രിയയുടെയും അനുജന്‍ നവീന്‍ നസീമിന്റെയും പിറന്നാള്‍ ആഘോഷിച്ചത് ഇങ്ങനെയാണ്. ഫഹദിനെയും പൃഥ്വിരാജിനെയും പാര്‍വ്വതിയെയും വീഡിയോയില്‍ കാണാം.

English summary
Nazriya Nazim celebrates her birthday with Fahad Faasil and Prithviraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X