ഫഹദിന് നസ്‌റിയയുടെ അഭിനന്ദനങ്ങള്‍
വരും കാല വരന് സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുവ നായിക നസ്‌റിയ നസീം. പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ ഫഹദിന് അഭിനന്ദനം അറിയിച്ചു കൊണ്ട് നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
ഷാനു എന്ന് സംബോധന ചെയ്തുകൊണ്ടാണ് നസ്‌റിയയുടെ പോസ്റ്റ്. 'പുരസ്‌കാരം ലഭിക്കുക എന്നത് മനോഹരമായ കാര്യമാണ്. എന്നാല്‍ മികച്ച നടനുള്ള പുരസ്‌കാരം ഷാനുവിന് ലഭിച്ചത് എന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ല അനുഭവമാണ്. ഷാനു നിങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. നിങ്ങളെ ബഹുമാനിക്കുന്നു' എന്ന പോസ്റ്റ് ലവ് യു എന്ന പറഞ്ഞുകൊണ്ടാണ് അവസാനിപ്പിച്ചത്.

അടുത്ത പോസ്റ്റില്‍ ദേശീയ പുരസ്‌കാരം ലഭിച്ച എല്ലാവരെയും നസ്‌റിയ അഭിനന്ദിച്ചിട്ടുണ്ട്. പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പ്രത്യേകിച്ച് മികച്ച നടക്കുള്ള പുരസ്‌കാരം നേടിയ ആന്‍ അഗസ്ത്യന്- എന്നാണ് നസ്‌റിയയുടെ പോസ്റ്റ്
ഫഹദ് ഫാസിലിനും ആന്‍ അഗസ്ത്യനും പുരസ്‌കാരം ലഭിച്ച മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് വെള്ളിത്തിരയിലെ പല പ്രമുഖ താരങ്ങളും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഫഹദും ആനും പുരസ്‌കാരം അര്‍ഹിക്കുന്നുവെന്നാണ് റിമ കല്ലിങ്കലിന്റെ പോസ്റ്റ്. സക്കറിയയുടെ ഗര്‍ഭിണികളൊരുക്കിയ അനീഷ് അന്‍വര്‍ സിനിമാ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നും എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും റിമ പോസ്റ്റിട്ടു


Click it and Unblock the Notifications











