Just In
- 9 min ago
എഴുതാന്‍ മനസ് പരുവപ്പെടുന്നുണ്ടായിരുന്നില്ല, കരഞ്ഞ് പോകുമെന്ന് ജസ്ല മാടശ്ശേരി, കുറിപ്പ് വൈറലാവുന്നു
- 26 min ago
മഞ്ജു വാര്യരുമായി ദിവ്യ ഉണ്ണിയ്ക്ക് ശത്രുതയാണോ? റിമി ടോമിയുടെ ചോദ്യത്തിന് രസകരമായ ഉത്തരം പറഞ്ഞ് നടി
- 10 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 10 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
Don't Miss!
- News
പൂന്തുറ സിറാജ് ഐഎന്‍എല്‍ വിട്ടു; വീണ്ടും പിഡിപിയിലേക്ക്... കാരണം എ വിജയരാഘവന്?
- Finance
ഇന്ത്യയിലെ മികച്ച 8 നഗരങ്ങളിൽ ഭവന വിൽപ്പനയിൽ 7% വളർച്ച
- Automobiles
റോഡിലെ കുഴികൾ ഇനിയൊരു വെല്ലുവിളിയല്ല; പുതിയ പാത്ത്ഹോൾ പ്രോ അവതരിപ്പിച്ച് ജെസിബി
- Lifestyle
ശത്രുപക്ഷം സജീവമാകും; ഇന്ന് ജാഗ്രത വേണ്ട രാശിക്കാര്‍
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എല്ലാം ഇനി ഫഹദും നസ്റിയയും തീരുമാനിക്കും
ആരാധകര്‍ക്ക് ഇത്തിരി വിഷമമുണ്ടാക്കുമെങ്കിലും പൊതുവെ സന്തോഷം തരുന്ന വാര്‍ത്തയാണ് നസ്റിയ നസീമും ഫഹദ് ഫാസിലും തമ്മിലുള്ള വിവാഹം. ആരാധകരുടെ വിഷമം എന്താണെന്ന് ചോദിച്ചാല്‍, വിവാഹത്തോടെ നസ്റിയ അഭിനയം നിര്‍ത്തുമോ എന്നാണ്. അതിനുള്ള ഉത്തരം വിവാഹം ഉറപ്പിച്ചവര്‍ക്കും അറിയില്ല, പറയേണ്ടത് നസ്റിയയും ഫഹദും തന്നെ.
വിവാഹ വാര്‍ത്തയെ കുറിച്ച് ചോദിക്കാന്‍ പോയപ്പോള്‍ നസ്റിയയുടെ വാപ്പയാണ് പറഞ്ഞത്, ഇനിയെല്ലാം അവര്‍ തീരുമാനിക്കട്ടെയെന്ന്. ഫഹദിന്റെ വാപ്പ ഫാസിലാണ് ഇങ്ങനെയൊരു ആലോചന മുന്നോട്ട് വച്ചത്. കുട്ടികള്‍ രണ്ട് പേരും സിനിമാ രംഗത്തുള്ളവരായതുകൊണ്ടാണ് അവരുടെ അഭിപ്രായം കൂടെ അറിയാന്‍ കാത്തിരുന്നത്, നസ്റിയയുടെ വാപ്പ നസീം പറഞ്ഞു.
വിവാഹത്തെ കുറിച്ച് രണ്ട് പേരോടും അഭിപ്രായം ചോദിച്ചപ്പോള്‍ രണ്ട് പേര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി തീരുമാനം എടുത്ത് ഉറപ്പിക്കുകയായിരുന്നു. ഫാസിലിന് ചെറുപ്പം മുതലേ നസ്റിയയെ അറിയാം. രണ്ട് പേരും സിനിമാ താരങ്ങളായതുകൊണ്ടാണ് വിവാഹം തീരുമാനിച്ചയുടനെ മാധ്യമങ്ങളെ അറിയിച്ചത്. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകും- നസീം വ്യക്തമാക്കി
നസ്റിയ ഇപ്പോള്‍ തിരുവനന്തപുരത്ത് ബിക്കോമിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. പഠനം തുടരും. പക്ഷെ അഭിനയം വേണോ വേണ്ടയോ എന്നത് ഇരുവരും ചേര്‍ന്ന് തീരുമാനിക്കട്ടെ- അദ്ദേഹം പറഞ്ഞു.