നസ്രിയ നസീമിന് 50ലക്ഷം ഫേസ്ബുക്ക് ലൈക്കുകള്‍
അങ്ങനെ യുവനായിക നസ്രിയ നസീം അതും സ്വന്തമാക്കി, 50ലക്ഷം ഫേസ്ബുക്ക് ലൈക്കുകള്‍ സ്വന്തമാക്കുന്ന ആദ്യ മലയാളിതാരമെന്ന പേരാണ് നസ്രിയ സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍താരങ്ങളുടെവരെ ഫേസ്ബുക്ക് ലൈക്കിനെ പിന്നിലാക്കിയാണ് നസ്രിയ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
തന്നെ ഇത്രയേറെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് നസ്രിയ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. 50ലക്ഷം ലൈക്കുകളിലെത്തിയകാര്യം സൂചിപ്പിച്ചുകൊണ്ടുള്ള പ്രത്യേക കവര്‍ഫോട്ടായാണ് നസ്രിയ ഇപ്പോള്‍ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. ഇപ്പോള്‍ 5,077,166 ലൈക്കുകളാണ് നസ്രിയയുടെ പേജിനുള്ളത്.

2012 ഡിസംബര്‍ 19നാണ് നസ്രിയ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങിയത്. അക്കാലത്ത് നസ്രിയ നായിക നടിയെന്ന രീതിയില്‍ അത്രയും വളര്‍ന്നിരുന്നില്ല. എന്നാല്‍ പിന്നീട് നേരം പോലുള്ള ചിത്രങ്ങള്‍ ഹിറ്റായതോടെ നസ്രിയയ്ക്ക് അനുദിനമെന്നോണം ആരാധകര്‍ കൂടുകയായിരുന്നു.
അടുത്തിടെ മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലുമായി നസ്രിയയുടെ വിവാഹം നശ്ചയിച്ചതോടെ ഫേസ്ബുക്ക് ലൈക്കുകള്‍ വീണ്ടും കൂടി. ഓഗസ്റ്റ് 21നാണ് ് ഇവര്‍ വിവാഹിതരാകുന്നത്.
ബാംഗ്ലൂര്‍ ഡെയ്‌സ് ആണ് നസ്രിയ നായികയായി പുതിയതായി എത്താന്‍ പോകുന്ന ചിത്രം. ഇതില്‍ ഫഹദും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











