»   » 'ആദ്യരാത്രി' പിടിച്ചില്ല, നസ്‌റിയ മുങ്ങി

'ആദ്യരാത്രി' പിടിച്ചില്ല, നസ്‌റിയ മുങ്ങി

Posted By:
Subscribe to Filmibeat Malayalam

തെലുങ്കിലെ ആദ്യ രാത്രിക്ക് ശേഷം നസ്‌റിയ മുങ്ങിയെന്നോ? എന്താണ് കഥ. അന്വേഷിച്ചപ്പോഴല്ലെ അറിയുന്നത്. ഒരു തെലുങ്ക് മസാലചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലാതെ താരം സ്ഥലം വിട്ടതാണെന്ന്. മസാലചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച് അഭിനയിച്ചു പാതിയാക്കിയ ഒരു തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് നസ്‌റിയ തടിതപ്പിയതായി റിപ്പോര്‍ട്ട്.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആര്‍ സംവിധാനം ചെയ്യുന്ന 'റബാസ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തില്‍ നായകനും നസ്‌റിയയും തമ്മിലുള്ള ഒരു ആദ്യരാത്രി രംഗമുണ്ടായിരുന്നു. മസാല ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ആദ്യമെ നിലപാട് വ്യക്തമാക്കിയ നസ്‌റിയ മടിച്ചു മടിച്ചാണ് ഈ രംഗം ചിത്രീകരിക്കാന്‍ നിന്നുകൊടുത്തത്. എന്നിട്ടെന്തുണ്ടായി?

nazriya

ചിത്രീകരിച്ച ഭാഗങ്ങള്‍ പിന്നീട് സ്‌ക്രീനില്‍ കാണിച്ചതോടെ നസ്‌റിയയെ കാണാനില്ല. ആദ്യരാത്രി രംഗം ചിത്രീകരിച്ച ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്ന് എഡിറ്റ് ചെയ്ത് മാറ്റിയാല്‍ മടങ്ങിവന്ന് അഭിനയിക്കാമെന്ന് നസ്‌റിയ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തു ചെയ്യാം? ചിത്രീകരണം ഏതായാലും തുടങ്ങിപ്പോയില്ലെ. നസ്‌റിയ മുങ്ങിയതോടെ മറ്റ് നടിമാരെ വച്ച് ശേഷിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിച്ചെന്നാണ് കേള്‍ക്കുന്നത്.

English summary
Mallu young sensation Nazriya Nazim who is going to pair with NTR in upcoming Rabhasa is said to be missed from the sets of the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam