»   »  ഫഹദിന്റെ സ്വെറ്റര്‍ ധരിച്ച് നസ്‌റിയ പറയുന്നതെന്തെന്നോ...

ഫഹദിന്റെ സ്വെറ്റര്‍ ധരിച്ച് നസ്‌റിയ പറയുന്നതെന്തെന്നോ...

By: Pratheeksha
Subscribe to Filmibeat Malayalam

വളരെ കുറഞ്ഞ കാലയളവിനുളളില്‍ മലയാളത്തിലും തമിഴിലും തന്റേതായ ഇടം കണ്ടെത്താന്‍ കഴിഞ്ഞ നടിയാണ് നസ്‌റിയ നസീം. വിവാഹത്തിനു ശേഷം സിനിമയോട് വിടപറഞ്ഞ മലയാളത്തിലെ മറ്റു നടിമാരെ പോലെ ഒട്ടേറെ നല്ല കഥാപാത്രങ്ങളെ പ്രേക്ഷകരുടെ ഓര്‍മ്മയിലവശേഷിപ്പിച്ച് നസ്‌റിയയും കുടുംബിനിയായി ഒതുങ്ങിക്കഴിയുകയാണ്.

നസ്‌റിയ സിനിമയിലേയ്ക്ക് തിരിച്ചുവരുമെന്ന് ഭര്‍ത്താവും നടനുമായ ഫാസില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ അടുത്തെങ്ങും നടി സിനിമയിലേക്കു മടങ്ങിവരില്ല എന്നാണ് സൂചന. ഈയിടെയായി നടിയെ സോഷ്യല്‍ മീഡിയയിലും കാണുന്നില്ലെന്നായിരുന്നു പ്രേക്ഷകരുടെ പരാതി. എന്നാല്‍ താനിവിടെയൊക്കെ തന്നെയുണ്ട്എന്നു പറയുകയാണ് നസ്റിയ തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ..

നസ്റിയ മടങ്ങി വരുന്നു എന്ന വാര്‍ത്ത

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മണിയറയിലെ ജിന്ന് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി നസ്‌റിയ തിരിച്ചെത്തുന്നതായ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് ഉപേക്ഷിച്ചതായി പിന്നീട് ഫഹദ് അറിയിച്ചു.

ബ്ലസിചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത

ബ്ലസിയുടെ സിനിമയില്‍ ഫഹദും നസ്‌റിയയും ഒന്നിക്കുന്നതായ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും സംവിധായകന്‍ അത് വെറും വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കുകയായിരുന്നു.

ഇടയ്ക്കു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന നസ്‌റിയ

നസ്‌റിയയെ സോഷ്യല്‍ മീഡയയിലും കാണുന്നില്ലെന്ന പരാതിയായിരുന്നു പ്രേക്ഷകര്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമല്ലാത്ത നസ്‌റിയ ഇടയ്ക്കു മാത്രമാണ് ഓരോ പോസ്റ്റുകളുമായി എത്തിയിരുന്നത്.

നസ്‌റിയയുടെ ഫേസ് ബുക്ക് പോസ്റ്റ്

നസ്‌റിയ പുതുതായി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രമാണ് ശ്രദ്ധേയം. ഫഹദിന്റെ സ്വെറ്റര്‍ ധരിച്ചാണ് നസ്റിയ എത്തിയിരിക്കുന്നത്‌. ഭര്‍ത്താവിന്റെ
സ്വെറ്റര്‍ ധരിച്ചപ്പോള്‍- ഓവര്‍സൈ്‌സ്ഡ് എന്ന കാപ്ഷനോടെയുള്ള ഒരു
ചിത്രമാണ് നടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

നസ്‌റിയ എഫ് ബിയില്‍ പോസ്റ്റു ചെയ്ത ചിത്രം

നസ്‌റിയ എഫ് ബിയില്‍ പോസ്റ്റു ചെയ്ത ചിത്രം

English summary
nazriya nazim facebook post
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam