ഫഹദും ഫഹദിന്റെ മൊഞ്ചത്തി നസ്രിയയും പുതിയ സര്‍പ്രൈസുമായി വരുന്നു! പ്രേക്ഷകര്‍ കാത്തിരുന്ന കാര്യമാണ്..

മലയാള സിനിമയിലെ ക്യൂട്ട് ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരും അവസാനം ഒന്നിച്ചഭിനയിച്ച സിനിമയായ ബാംഗ്ലൂര്‍ ഡെയിസ് സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചതിന് പിന്നാലെയായിരുന്നു യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ എന്ന സിനിമയിലൂടെയാണ് നായികയായി നസ്രിയ തിരിച്ചെത്തിയത്. ജൂലൈ പകുതിയോട് കൂടി തിയറ്ററുകളിലേക്ക് കൂടെ റിലീസിനെത്തും. അഭിനയം മാത്രമല്ല തിരിത്ത് വരവില്‍ നസ്രിയ നിര്‍മാതാവ് കൂടി ആയിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന മറ്റൊരു കാര്യം കൂടി നസ്രിയ തുറന്ന് പറഞ്ഞിരിക്കുകയാണ്.

 നസ്രിയയുടെ തിരിച്ച് വരവ്

നസ്രിയയുടെ തിരിച്ച് വരവ്

സിനിമയില്‍ നിന്നും നസ്രിയ ഇടവേള എടുത്തപ്പോള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു. നസ്രിയ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടുന്ന ഓരോ ഫോട്ടോയ്ക്കും വലിയ പിന്തുണയായിരുന്നു ആരാധകര്‍ കൊടുത്തിരുന്നതും. മാത്രമല്ല നടിയുടെ തിരിച്ച് വരവ് എല്ലാവരും കാത്തിരുന്നതുമായിരുന്നു. ഒടുവില്‍ അഞ്ജലി മേനോന്റെ സിനിമയിലൂടെ തന്നെ നസ്രിയ തിരിച്ച് വന്നിരിക്കുകയാണ്. പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് കൂടെ എന്ന ചിത്രത്തില്‍ നസ്രിയ അഭിനയിക്കുന്നത്. ജൂലൈ പതിനാലിനാണ് സിനിമയുടെ റിലീസ്. പാര്‍വ്വതിയാണ് ചിത്രത്തിലെ മറ്റൊരു നടി.

നിര്‍മാതാവും..

നിര്‍മാതാവും..

നസ്രിയയുടെ തിരിച്ച് വരവ് നായികയായി മാത്രമല്ല. ഫഹദ് ഫാസിലിന്റെ കീഴിലുള്ള നസ്രിയ പ്രൊഡക്ഷന്‍സിലൂടെ നിര്‍മാതാവിന്റെ റോള്‍ കൂടി നസ്രിയ വഹിക്കുന്നുണ്ട്. അമല്‍ നീരദിനൊപ്പം ചേര്‍ന്ന് താരദമ്പതികള്‍ പുതിയ സിനിമ നിര്‍മ്മിക്കുകയാണ്. വരത്തന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇത് മാത്രമല്ല ദിലീഷ് പോത്തനൊപ്പം ചേര്‍ന്ന് കുമ്പളങ്ങി നൈറ്റ്‌സും ഇരുവരും നിര്‍മ്മിക്കുന്നുണ്ട്. നിര്‍മാണത്തിലൂടെ ഒന്നിച്ചെങ്കിലും നായിക നായകനമാരായി ഫഹദും നസ്രിയയും എപ്പോഴാണ് ഒന്നിക്കുന്നതെന്നാണ് ആരാധകര്‍ക്ക് അറിയാനുള്ളത്.

ഒടുവില്‍ അതും സംഭവിക്കുന്നു..

ഒടുവില്‍ അതും സംഭവിക്കുന്നു..

ഫഹദും നസ്രിയയും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ വരാന്‍ പോവുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. ഞാനും ഫഹദും ഉടനെ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. പക്ഷെ ഏതാണ് സിനിമ, ആരാണ് സംവിധായകന്‍ എന്നുള്ളതൊക്കെ സസ്‌പെന്‍സാണെന്നുമാണ് നസ്രിയ പറയുന്നത്. വിവാഹത്തിന് ശേഷം നസ്രിയ മാത്രമല്ല ഫഹദും സിനിമയില്‍ നിന്നും ഒരു വര്‍ഷം വിട്ട് നിന്നിരുന്നു. എന്നാല്‍ ഇക്കാര്യം ആരും പറയുന്നില്ലെന്നും നസ്രിയ പറയുന്നു. വിവാഹശേഷം ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ മാത്രമാണ് ഫഹദ് അഭിനയിച്ചത്. പിന്നീട് ഒരു വര്‍ഷത്തെ ഇടവേള എടുത്തിട്ടാണ് ഫഹദ് സിനിമയിലേക്ക് തിരിച്ചെത്തിയതെന്നും നസ്രിയ പറയുന്നു.

നസ്രിയയെ കുറിച്ച് ഫഹദ്

നസ്രിയയെ കുറിച്ച് ഫഹദ്

അടുത്തിടെ നസ്രിയ തിരിച്ചെത്തിയതിനെ കുറിച്ച് ഫഹദും തുറന്ന് സംസാരിച്ചിരുന്നു. വ്യക്തിപരമായി ഞാന്‍ വളരെയധികം സന്തോഷത്തിലാണെന്നും തന്റെ ജോലി വളരെ വൃത്തിയായി ചെയ്യാനറിയുന്ന ഒരാള്‍ തിരിച്ച് വരുന്നു എന്നത് സന്തോഷം തരുന്ന കാര്യമാണെന്നും നസ്രിയയെ കുറിച്ച് ഫഹദ് പറയുന്നു. എനിക്ക് ഒരു കുടുംബം ഉണ്ടാക്കി തരാനാണ് അവള്‍ ഇത്രയും കലം വീട്ടിലിരുന്നത്. നസ്രിയ സിനിമയില്‍ സജീവമാവുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേ ഉള്ളുവെന്നും ഫഹദ് പറഞ്ഞിരുന്നു.

ഒന്നിച്ചുള്ള സിനിമ

ഒന്നിച്ചുള്ള സിനിമ

മലയാള സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള യുവനടിയാണ് നസ്രിയ. ടെലിവിഷനിലൂടെ സിനിമയിലേക്കെത്തിയ നസ്രിയയുടെ വളര്‍ച്ച അതിവേഗമായിരുന്നു. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും നേരം, രാജറാണി, ഓം ശാന്തി ഓശാന, ബംഗ്ലൂര്‍ ഡെയിസ് തുടങ്ങിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. ഈ സിനിമകളിലെ പ്രകടനമായിരുന്നു നസ്രിയയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X