പൊതുവേദിയില്‍ നസ്രിയയെ ചേര്‍ത്ത് നിര്‍ത്തി ഫഹദിന്റെ കുറുമ്പ്! കുറിക്ക് കൊള്ളുന്ന മറുപടിയുമായി നസ്രിയ
മലയാളത്തിലെ ക്യൂട്ട് കപ്പിള്‍സാണ് ഫഹദ് ഫാസിലും നസ്രിയ നസിമും. 2014 ലായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും ഈ വര്‍ഷം നസ്രിയ സിനിമയിലേക്ക് തിരികെ എത്തിയിരുന്നു. കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ വിസ്മയം വീണ്ടും പ്രേക്ഷകര്‍ കണ്ടിരുന്നു.
വിവാഹശേഷം സിനിമയില്‍ അഭിനയിക്കാന്‍ വന്നില്ലെങ്കിലും ഫഹദിനൊപ്പം നിരവധി സ്റ്റേജ് ഷോ കളില്‍ നസ്രിയ എത്തുമായിരുന്നു. ഇപ്പോള്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനമായ കൊക്കൂണ്‍-11 പ്രചരണ പരിപാടിയില്‍ ഫഹദും നസ്രിയയും എത്തിയിരുന്നു. വേദിയില്‍ താരദമ്പതികളുടെ സംസാരവും മറ്റും ശ്രദ്ധേയമായിരിക്കുകയാണ്.

കൊക്കൂണ്‍ 11 പ്രചരണം..
സൈബര്‍ സുരക്ഷ സൈബര്‍ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനമാണ് കൊക്കൂണ്‍-11. ഇതിന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ഇന്‍ഫോ പാര്‍ക്കിലെത്തിയത്. താരദമ്പതിമാരെ ഹര്‍ഷാരവത്തോടെയായിരുന്നു ടെക്കികള്‍ സ്വീകരിച്ചത്. ശേഷം കൊക്കൂണിന്റെ ടീസര്‍ വീഡിയോ ഇരുവരും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങി നസ്രിയയെ ഫഹദ് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു.

ഫഹദിന്റെ കുറുമ്പ്
ഞാന്‍ ഉദ്ഘാടനം ചെയ്താല്‍ മതിയെന്നും ഇവള്‍ സംസാരിച്ചോളമെന്നായിരുന്നു പറഞ്ഞതെന്ന് സദസ്സിനോട് ഫഹദ് തമാശയായി പറഞ്ഞിരുന്നു. ഇവിടെയെത്തിയപ്പോള്‍ പ്ലാന്‍ മാറിയെന്നും ഇപ്പോള്‍ ഞാനാണ് ഉദ്ഘാടനം ചെയ്തതെന്നും അതിനാല്‍ നിങ്ങള്‍ സംസാരിക്കണമെന്നുമായിരുന്നു നസ്രിയയുടെ കുറിക്ക് കൊള്ളുന്ന മറുപടി. ഇരുവരുടെയും വാക്കുകള്‍ കാണികള്‍ ഏറ്റെടുത്തിരുന്നു.

ഫഹദിന്റെ വാക്കുകള്‍
സൈബര്‍ സെക്യൂരിറ്റി നമ്മുടെ ജീവിതത്തില്‍ എങ്ങനെയാണ് ഇടപെടുകയെന്ന് ഇങ്ങോട്ടുള്ള യാത്രയ്ക്കിടെ നസ്രിയ തന്നോട് ചോദിച്ചിരുന്നു. ഫുഡ് ഹോം ഡെലിവറി ആപ്പുകളുടെ അത്രയും തന്നെ പ്രധാന്യമുണ്ട് സൈബര്‍ സെക്യൂരിറ്റിയ്ക്ക് എന്നായിരുന്നു മറുപടിയെന്നും ഫഹദ് പറഞ്ഞു. സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ പ്രധാനപ്പെട്ട പരിപാടിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞാണ് ഇരുവരും വാക്കുകള്‍ അവസാനിപ്പിച്ചത്.

തിരിച്ചെത്തിയ നസ്രിയ
വിവാഹശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ തിരിച്ചെത്തിയത്. ജൂലൈയില്‍ തിയറ്ററുകളിലേക്കെത്തിയ കൂടെ സൂപ്പര്‍ ഹിറ്റായിരുന്നു. ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തിയ സിനിമയില്‍ നസ്രിയയുടെ പ്രകടനം വിലയിരുത്തപ്പെട്ടിരുന്നു. നാല് വര്‍ഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിട്ട് വന്നതാണെന്ന് തോന്നുകയില്ലെന്നായിരുന്നു നസ്രിയയെ കുറിച്ച് ആരാധകര്‍ പറഞ്ഞിരുന്നത്. വീണ്ടും സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടിയിപ്പോള്‍.

നിര്‍മാതാവിന്റെ വേഷം
നടി എന്നതിനപ്പുറം നസ്രിയ നിര്‍മാണത്തിലും ചുവട് വെച്ചിരിക്കുകയാണ്. ഫഹദ് നായകനായി അഭിനയിച്ച് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വരത്തന്‍. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് വരത്തന്‍ നിര്‍മ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications