»   » ഷൂട്ടിങിനിടെ നസ്‌റിയയ്ക്ക് പരിക്കേറ്റു

ഷൂട്ടിങിനിടെ നസ്‌റിയയ്ക്ക് പരിക്കേറ്റു

Posted By:
Subscribe to Filmibeat Malayalam

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നസ്‌റിയ നസീമിന് പരിക്കേറ്റു. മലയാളത്തിന്റെ യുവനായകന്‍ ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രമായ വായ് മൂടി പേശുവോം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടം.

ബൈക്ക് ഓടിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഡ്രൈവിങിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ബൈക്കിനടിയില്‍പ്പെട്ട നസ്‌റിയയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

Nazriya Nazim

പരിക്ക് സാരമുള്ളതല്ലെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്നുള്ള വള്ളപ്പൊക്കമാണ് അപകടത്തിന് കാരണമെന്നാണ് കണ്ടു നിന്നവര്‍ പറയുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭഘട്ടത്തിലാണ്.

സലാല മൊബൈല്‍സ് എന്ന മലയാള ചിത്രത്തിന് ശേഷം ദുല്‍ഖറും നസ്‌റിയയും താരജോഡികളാകുന്ന തമിഴ് ചിത്രമാണ് വായ് മൂടി പേശുവോം. ദുല്‍ഖറിന്റെ ആരാധകരെ കണിക്കിലെടുത്ത് ആദ്യതമിഴ് ചിത്രം തന്നെ ഒരേസമയം തമിഴിലും മലയാളത്തിലുമായാണ് ചിത്രീകരിക്കുന്നത്.

English summary
actress Nazriya Nazim injured during the shooting of Tamil film Vayi Moodi Pesuvom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam