മരണം വരെ ഞാന്‍ നിന്നെ സ്‌നേഹിക്കും നസ്‌റിയ: ഫഹദ്
ഒടുവില്‍ വിവാഹ വാര്‍ത്ത പുറത്തുവന്നതിന് ശേഷം ഫഹദ് ഫാസില്‍ ആദ്യമായി പ്രതികരിച്ചു. അതെ, ഞാന്‍ നസ്‌റിയ നസീമിനെ വിവാഹം കഴിക്കുന്നു. ഫഹദ് ഫേസ്ബുക്കിലൂടെ അറിയിച്ചു. നസ്‌റിയ ഒരു മാജിക്കല്‍ പെണ്‍കുട്ടിയാണ്, മരണം വരെയും അതിന് ശേഷവും ഞാനവളെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന് ഫഹദ് ഉറപ്പു നല്‍കുന്നു.
' ഷൂട്ടിങ് കഴിഞ്ഞ് വൈകി കിടന്നതിനാല്‍ ഞാന്‍ ഇപ്പോള്‍ ഉണര്‍ന്നതേയുള്ളൂ. അതെ, ഞാന്‍ നസ്‌റിയയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നെ വിവാഹം കഴിക്കുക ഒരു പെണ്ണിനെ സംബന്ധിച്ച് സാഹസമുള്ള കാര്യമാണ്. അവസാനം ഞാനവളെ കണ്ടു മുട്ടി. എന്റെ വീട്ടുകാര്‍ക്ക് അവളെ ഇഷ്ടമാണ്. പിന്നീട് ഞാനവളുമായി ചാറ്റ് ചെയ്തു, പ്രണയത്തിലായി. എന്നെ മാറ്റിയെടുക്കാന്‍ ഈ പെണ്‍കുട്ടിക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവളൊരു മാജിക്കാണ്. ഞാന്‍ ഉറപ്പു നല്‍കുന്ന നസ്‌റിയ, മരണം വരെയും അതിന് ശേഷവും നിനക്ക് ഞാന്‍ സ്‌നേഹവും പരിപാലനവും നല്‍കും' ഫഹദ് ഫാസില്‍ ഫേസ്ബുക്ക് പേജില്‍ എഴുതി.

ബാംഗ്ലൂരില്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന എല്‍ ഫോര്‍ ലവ് എന്ന ചിത്രീകരണ തിരക്കിലാണ് നസ്‌റിയയും ഫഹദ് ഫാസിലും. ചിത്രത്തില്‍ പ്രണയിനികളായാണ് ഇരുവരും അഭിനയിക്കുന്നതും. വിവാഹം ഉറപ്പിച്ചകാര്യം കഴിഞ്ഞ ദിവസമാണ് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ മാധ്യമങ്ങളെ അറിയിച്ചത്. ഫേസ് ബുക്കിലും മറ്റും അരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസപ്രവാഹമാണ് ഇരുവര്‍ക്കും ലഭിക്കുന്നത്.


Click it and Unblock the Notifications











