സിനിമയെക്കാള്‍ വലുതാണ് എനിക്ക് നസ്‌റിയ: ഫഹദ് ഫാസില്‍
ഫഹദ് ഫാസില്‍ ഇപ്പോള്‍ ബാച്ചിലറല്ല. ഒരു ഭര്‍ത്താവാണ്. വിവാഹം കഴിഞ്ഞിട്ട് ഒന്ന് വിശ്രമിക്കാന്‍ പോലും ഫഹദിന് നേരം ലഭിച്ചില്ല. സിനിമാ തിരക്കോട് തിരക്കാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു. പുതിയ ഒത്തിരി ചിത്രങ്ങളില്‍ കരാറൊപ്പിട്ടിട്ടുമുണ്ട്.
ഇതിനൊക്കെ ഇടയില്‍ ഭാര്യ നസ്‌റിയ നസീമിനൊപ്പം ചെലവിടാനും ഫഹദ് സമയം കണ്ടെത്തുന്നുണ്ട്. ഈ വര്‍ഷത്തെ ന്യൂ ഇയര്‍ ഷൂട്ടിങ് സെറ്റിലാണെന്നറിഞ്ഞപ്പോള്‍, ഫഹദ് സെറ്റിലേക്ക് നസ്‌റിയയെയും കൂട്ടുകയായിരുന്നു.

വിവാഹം കഴിഞ്ഞാല്‍ നായകന്മാരുടെ മാര്‍ക്കറ്റ് ഇടിയും എന്ന് ചില കിംവദികളുണ്ട്. ഫഹദിന്റെ കാര്യത്തില്‍ അങ്ങനെയൊന്നുമില്ല. മറ്റ് നടിമാരുടെ കൂടെ ആടിപ്പാടി അഭിനയിക്കുന്നതിന് നസ്‌റിയയുടെ വിലക്കുകളുമില്ല. ഫഹദ് തന്നെയാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വിവാഹം കഴിഞ്ഞതുകൊണ്ട് എന്റെ മാര്‍ക്കറ്റ് ഇടിഞ്ഞു എന്ന് തോന്നുന്നില്ല. എല്ലാത്തിനെക്കാളും വലുതാണ് എനിക്കെന്റെ വിവാഹം. പ്രത്യേകിച്ച് നസ്‌റിയ. അഭിനയത്തില്‍ നസ്‌റിയയുടെ വിലക്കുകളൊന്നുമില്ല.
പക്ഷെ നിര്‍മാണത്തില്‍ ഇത്രയും വലിയ പങ്ക് വഹിക്കേണ്ടെന്ന് നസ്‌റിയ പറഞ്ഞിട്ടുണ്ടത്രെ. ഇയ്യോബിന്റെ പുസ്തകം അമല്‍ നീരദിനൊപ്പമായതുകൊണ്ട് അത്ര പ്രശ്‌നമുണ്ടായിരുന്നില്ലെന്നും ഫഹദ് ഫാസില്‍ പറഞ്ഞു.


Click it and Unblock the Notifications