നസ്‌റിയ എന്റെ ഏട്ടത്തിയമ്മ: ഫര്‍ഹാന്‍ ഫാസില്‍
ഫാസില്‍ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടെ മലയാള സിനിമാ ലോകത്തേക്കെത്തുകയാണ്. ഞാന്‍ സിറ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് ഫര്‍ഹാന്‍ ഫാസിലിന്റെ അരങ്ങേറ്റം. സിനിമയിലേക്ക് ഫാസില്‍ കുടുംബത്തില്‍ നിന്നൊരാള്‍ വരുമ്പോള്‍, സിനിമയില്‍ നിന്ന് ഒരാള്‍ ആ കുടുംബത്തിലേയ്ക്ക് പോകുന്നുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നസ്‌റി നസീം.
ഫഹദുമായുള്ള വിവാഹം നിശ്ചയിച്ചതിന് ശേഷം നസ്‌റിയ തന്നെ പറഞ്ഞിട്ടുണ്ട്, തനിക്ക് കൂട്ട് എപ്പോഴും ഫര്‍ഹാന്‍ ഫാസിലാണെന്ന്. ഫര്‍ഹാനും അതു തന്നെയാണ് പറയുന്നത്. വളരെ ആക്ടീവാണ് നസ്‌റിയ. എപ്പോഴും ഹാപ്പിയാണവര്‍. ഫര്‍ഹാന്‍ നസ്‌റിയയെ കുറിച്ച് സംസാരിച്ചപ്പോള്‍ ആ വാക്കുകളില്‍ നടിയോടൊരു ബഹുമാനം ഉണ്ടായിരുന്നു. പ്രായത്തെയല്ല, ബന്ധങ്ങളെയാണ് ഇവിടെ ബഹുമാനിക്കുന്നത്.

പ്രായംകൊണ്ട് ഫര്‍ഹാനെക്കാള്‍ ചെറുതാണ് നസ്‌റിയ. എന്നാല്‍ ജ്യേഷ്ഠ സഹോദരന്റെ പത്‌നിയായി കുടുംബത്തിലേക്ക് വരുന്നതോടെ തനിക്ക് നസ്‌റിയ ഏട്ടത്തിയമ്മയാണെന്ന് ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു. ഞങ്ങളെക്കാളധികം നസ്‌റിയയ്ക്ക് കൂട്ട് ഉമ്മയാണ്. അവരെപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. എന്റെ ഏട്ടത്തിയമ്മയായി അവര്‍ ഞങ്ങളുടെ സ്‌നേഹം നിറഞ്ഞ മന്‍സിലിലേക്ക് വരികയാണ്- ഫര്‍ഹാന്‍ പറഞ്ഞു.


Click it and Unblock the Notifications











