നസ്‌റിയ ശല്യക്കാരിയായിട്ടില്ല: ഫഹദ് ഫാസില്‍
പൊതുവെ അഭിമുഖങ്ങളൊന്നും നല്‍കാത്ത നടനാണ് ഫഹദ് ഫാസില്‍. എന്നാല്‍ കഴിഞ്ഞ ദിവസം മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ ഫഹദ് വന്നത് മത്സരാര്‍ത്ഥികള്‍ക്ക് ആവേശമായി. പുതിയ ചിത്രമായ 'മറിയംമുക്കി'നെ കുറിച്ചും നസ്‌റിയെ കുറിച്ചും ഫഹദ് പറയുകയുണ്ടായി.
ഷോയിലെ വിധികര്‍ത്താക്കളിലൊരാളായ പ്രസന്നന്‍ മാസ്റ്ററിന്റെ ക്ഷണം സ്വീകരിച്ചാണ് ഫഹദ് എത്തിയത്. ഫഹദിന്റെ പുതിയ ചിത്രമായ മറിയം മുക്കിന്റെ കൊറിയോ ഗ്രാഫറാണ് പ്രസന്നന്‍ മാസ്റ്റര്‍. താന്‍ എല്ലാം ചെയ്യുന്നത് സൗഹൃദങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു.

ആദ്യമായിട്ടാണ് ഫഹദ് ഫാസില്‍ ഒരു റിയാലിറ്റി ഷോയില്‍ വരുന്നത്. വളരെ രസകരമായി ഫഹദ് പരിപാടിയുടെ ഭാഗമായി. 'മാംഗല്യം തന്തുനാനേന...' എന്ന പാട്ടിന്റെ ഷൂട്ടിന്റെ സമയത്തായണ് താന്‍ നസ്‌റിയയെ പ്രപ്പോസ് ചെയ്തതെന്ന് ഫഹദ് വെളിപ്പെടുത്തി (അപ്പോള്‍ പ്രണയ വിവാഹമായിരുന്നോ?)
നസ്‌റിയ ഫഹദിനെ 'കപ്പ്‌കേക്ക്' എന്നാണത്രെ വിളിക്കുന്നത്. പേളി വിവാഹജീവിതത്തെ കുറിച്ച് ഫഹദിനോട് ചോദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശല്യമായോ എന്ന ജിപിയുടെ ചോദ്യം വന്നത്. ഉടന്‍ വന്നു ഫഹദിന്റെ മറുചോദ്യം, നസ്‌റിയയോ പേളിയോ എന്ന്. രണ്ടുപേരും ശല്യക്കാരായിട്ടില്ലെന്നും ഫഹദ് പറഞ്ഞു.


Click it and Unblock the Notifications