»   » 'നസ്‌റിയ ഗര്‍ഭിണി'; ദുല്‍ഖറിനും ആസിഫിനും നിവിനും പിന്നാലെ ഫഹദ് ഫാസിലും!!

'നസ്‌റിയ ഗര്‍ഭിണി'; ദുല്‍ഖറിനും ആസിഫിനും നിവിനും പിന്നാലെ ഫഹദ് ഫാസിലും!!

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇത് അടുത്ത തലമുറയുടെ തുടക്കമാണെന്ന് തോന്നുന്നു.. ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, നിവിന്‍ പോളി തുടങ്ങിയവര്‍ക്കൊക്കെ പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകര്‍ ആഘോഷച്ചു കഴിഞ്ഞു.

കല്യാണം കഴിഞ്ഞാല്‍ തടിക്കുന്നത് സ്വാഭാവികം; ഇവരുടെയൊക്കെ തടി ഇത്ര ചര്‍ച്ചയാക്കേണ്ടതുണ്ടോ..?

എങ്കില്‍ ഫഹദ് ഫാസില്‍ - നസ്‌റിയ ആരാധകരും തയ്യാറായിക്കൊള്ളൂ. നസ്‌റിയ നസീം ഗര്‍ഭിണിയണെന്ന് വാര്‍ത്തകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ില ഊഹങ്ങള്‍ വെച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ജീവിതം അര്‍ത്ഥപൂര്‍ണമായത് നസ്‌റിയ വന്നതിന് ശേഷം, ജീവിതത്തിന് തടസ്സമായാല്‍ കരിയര്‍ ഉപേക്ഷിക്കും; ഫഹദ്

ആശുപത്രിയില്‍ നസ്‌റിയയും ഫഹദും

കഴിഞ്ഞ ദിവസം നസ്റിയയും ഫഹദും ആശുപത്രിയിലെത്തിയതാണ് ഈ അഭ്യുഹങ്ങള്‍ക്ക് ഒരു കാരണം. എന്നാല്‍ ആശുപത്രിയുടെ പേരോ മറ്റു വിവരങ്ങളോ പോര്‍ട്ടല്‍ പുറത്തുവിട്ടിട്ടില്ല

കുടുംബാംഗങ്ങളെത്തി

കഴിഞ്ഞ ആഴ്ച നസ്‌റിയയുടെയും ഫഹദിന്റെയും കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ച് താരദമ്പതികളെ സന്ദര്‍ശിക്കാന്‍ ഫ്ളാറ്റിലെത്തിയിരുന്നു. ഇതിനെയും വാര്‍ത്ത സമര്‍ത്ഥിക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണ് പോര്‍ട്ടല്‍ ചെയ്തത്. സന്തോഷത്തില്‍ പങ്കുചേരാനാണ് കുടുബാംഗങ്ങളെത്തിയതെന്നാണ് വാദം.

ഫഹദ് തിരക്കുകളില്‍ നിന്ന് മാറുന്നു

ഇത് കൂടാതെ നേരത്തെ നിശ്ചയിച്ചിരുന്ന ചില പൊതു പരിപാടികളില്‍ നിന്ന് കഴിഞ്ഞ ആഴ്ച ഫഹദ് പിന്മാറി. അടുത്ത മാസം കരാറൊപ്പിടാന്‍ ഇരുന്ന രണ്ട് ചിത്രങ്ങളില്‍ നിന്നും നടന്‍ പിന്മാറിയതും ഇത് സംബന്ധിച്ചാണെന്നാണ് വാര്‍ത്തകള്‍

നസ്‌റിയ പറഞ്ഞത് ചര്‍ച്ചയാകുന്നു

ഇപ്പോഴാണ് മുമ്പൊരു അഭിമുഖത്തില്‍ നസ്‌റിയ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നത്. തനിക്കൊരു മകന്‍ വേണമെന്നും, മകന്‍ ഫഹദിനെ പോലെ ഇരിക്കണം എന്നുമാണ് അന്ന് നസ്‌റിയ പറഞ്ഞത്.

നസ്‌റിയ പറയില്ലേ..

എന്തായാലും ഫഹദ് ഫാസിലോ നസ്‌റിയ നസീമോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും തന്റെ സന്തോഷങ്ങളെല്ലാം നസ്‌റിയ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇക്കാര്യത്തിലും നസ്‌റിയയുടെ പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍.

തിരിച്ചുവരില്ലേ..

നസ്‌റിയ സിനിമയിലേക്ക് തിരിച്ചുവരില്ലേ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആശങ്ക. നല്ല തിരക്കഥ കിട്ടിയാല്‍ നസ്‌റിയ തിരിച്ചുവരും എന്ന് ഏറ്റവുമൊടുവില്‍ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൂടെ ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു.

നസ്‌റിയ ഫഹദ് വിവാഹം

മലയാള സിനിമാലോകം ഏറെ ആഘോഷമാക്കിയ വിവാഹമാണ് ഫഹദ് ഫാസിലിന്റെയും നസ്‌റിയ നസീമിന്റെയും. 2014 ലായിരുന്നു ആ ആര്‍ഭാട വിവാഹം. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണെന്ന് ആദ്യം പറഞ്ഞെങ്കിലും, തങ്ങള്‍ പ്രണയത്തിലായിരുന്നു എന്ന് ഫഹദ് പിന്നീട് സമ്മതിച്ചു.

English summary
Nazriya Nazim Is Pregnant
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam