»   »  മുടി വെട്ടിയപ്പോള്‍ നസ്രിയ ഒന്നൂടെ ക്യൂട്ടായി, ഈ ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ല

മുടി വെട്ടിയപ്പോള്‍ നസ്രിയ ഒന്നൂടെ ക്യൂട്ടായി, ഈ ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ല

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. ഊട്ടിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും രജനീകാന്തിന്‍റെ 2.0 ടീസര്‍ ലോഞ്ചില്‍? റിപ്പോര്‍ട്ടുകള്‍ പറയുന്നത്?

ദിലീപിനൊപ്പം പ്രതിസന്ധി ഘട്ടത്തില്‍ ചങ്കായി നിന്ന മീനാക്ഷി, ഈ മകള്‍ കാണിച്ചതല്ലേ ഹീറോയിസം?

സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് നസ്രിയ. താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുടി മുറിച്ച് പുത്തന്‍ലുക്കിലാണ് താരം ഇപ്പോള്‍, സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ.

നസ്രിയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

നസ്രിയ നസീമിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മുടി മുറിച്ചു

മുടി മുറിച്ചതിന് ശേഷമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ ക്യൂട്ട്‌നസ് ഒന്നുകൂടി കൂടിയെന്നാണ് ആരാധകര്‍ പറയുന്നത്.

ഈ സെല്‍ഫിയാണ് ഇപ്പോഴത്തെ താരം

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ സെല്‍ഫി. വെളുത്ത വസ്ത്രവും ചെറിയ മുടിയും നസ്രിയയുടെ ക്യൂട്ട്‌നസ് വര്‍ധിപ്പിക്കുന്നു.

ഭാവനയുടെ വിവാഹത്തിനെത്തിയത്

സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ഫഹദ് ഫാസില്‍ ഭാവനയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ഫഹദിന്റെ ഉമ്മയ്‌ക്കൊപ്പമാണ് നസ്രിയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

കറുത്ത ഉടുപ്പില്‍

പൊതുവെ എല്ലാവര്‍ക്കും ചേരുന്ന കളറായ കറുപ്പില്‍ നസ്രിയ അതീവ സുന്ദരിയായില്ലേ, നോക്കൂ. അധിക ചിത്രങ്ങളിലും ഫോണ്‍ കൈയ്യിലുണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത.

ബാലതാരമായി തുടക്കം കുറിച്ചു

ബാലതാരമായാണ് നസ്രിയ നസീം സിനിമയില്‍ തുടക്കം കുറിച്ചത്. പളുങ്കില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച കൊച്ചുസുന്ദരിയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

അവതാരകയായും തിളങ്ങി

ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്തിരുന്ന മഞ്ച് സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ അവതാരകയായും നസ്രിയ തിളങ്ങിയിരുന്നു. ഏഷ്യാനെറ്റ് അവാര്‍ഡില്‍ രഞ്ജിനിക്കൊപ്പം അവതാരകയായും നസ്രിയ എത്തിയിരുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നു

ഫഹദ് ഫാസിലുമായുള്ള വിവാഹത്തെ തുടര്‍ന്ന് ഇടയ്ക്ക് സിനിമയില്‍ നിന്നും നസ്രിയ ഇടവേളയെടുത്തിരുന്നു. ആരാധകര്‍ കാത്തിരിക്കുകയായിരുന്നു താരത്തിന്റെ തിരിച്ചുവരവിനായി.

പൃഥ്വിരാജിന്റെ സഹോദരിയായി തിരിച്ചെത്തുന്നു

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ വേഷമിടുന്നത്. പാര്‍വ്വതിയാണ് ചിത്രത്തിലെ നായിക.

English summary
IN PICS! Nazriya Nazim Sports An All-new Look!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam