»   » നസ്രിയ മാത്രമല്ല ഫഹദും നല്ല ക്യൂട്ടാണ്, പുതിയ ചിത്രം വൈറല്‍, കാണൂ!

നസ്രിയ മാത്രമല്ല ഫഹദും നല്ല ക്യൂട്ടാണ്, പുതിയ ചിത്രം വൈറല്‍, കാണൂ!

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. പ്രണയിച്ച് വിവാഹിതരായ ഇവരുടെ പ്രണയം ഇപ്പോഴും അതുപോലെ തന്നെയുണ്ടെന്ന് തെളിയിക്കുന്നൊരു ചിത്രമാണ് കഴിഞ്ഞ ദിവസം നസ്രിയ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പ്രദര്‍ശനത്തില്‍ പതിനായിരവും കടന്ന് ആദി കുതിക്കുന്നു, ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക്!

മമ്മൂട്ടിക്ക് മാതൃകയാക്കാം ദുല്‍ഖറിനെ, അനിയത്തിയാവാന്‍ ആഗ്രഹിക്കുന്ന ആരാധികയ്ക്ക് നല്‍കിയത്? കാണൂ!

മുടി വെട്ടിയതിന് ശേഷമുള്ള പുതിയ മേക്കോവറിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. പ്രണയദിനത്തില്‍ പങ്കുവെച്ച ചിത്രത്തിലും പ്രണയം നിറഞ്ഞ് തുളുമ്പുകയാണ്. ക്യൂട്ട് ലുക്കിലാണ് ഇരുവരുമുള്ളത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്.

നസ്രിയ പങ്കുവെച്ച പുതിയ ഫോട്ടോ

പ്രണയ ദിനത്തില്‍ പ്രണയം തുളുമ്പുന്ന ഫോട്ടോയാണ് നസ്രിയ പങ്കുവെച്ചിട്ടുള്ളത്. പുതിയ ലുക്കില്‍ താരത്തിന്റെ ക്യൂട്ട്‌നസ് ഒന്നൂടെ കൂടിയിരുന്നു.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

സിനിമയില്‍ സജീവമല്ലാതിരുന്ന സമയത്തും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു നസ്രിയ. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമായി പങ്കുവെക്കാറുണ്ട്.

ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്

നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്.

പൃഥ്വിരാജിന്റെ സഹോദരി

പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ആകര്‍ഷിച്ച വ്യക്തിത്വം

സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച സ്ത്രീയെക്കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വി പറഞ്ഞ പേര് നസ്രിയയുടെതായിരുന്നു. നസ്രിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് യുവസൂപ്പര്‍സ്റ്റാറിനെ ആകര്‍ഷിച്ചത്.

കുഞ്ഞനുജത്തിയെപ്പോലെ

നസ്രിയയെ പരിചയപ്പെട്ടതിന് ശേഷമാണ് ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹം തോന്നിയതെന്നും പൃഥ്വി പറഞ്ഞിരുന്നു. നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായൊരു ചിത്രവും താരം പങ്കുവെച്ചിരുന്നു.

നസ്രിയയുടെ പോസ്റ്റ് കാണൂ

നസ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ.

English summary
Nazriya Nazim's latest photo getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam